play-sharp-fill
സൈബർ ആക്രമണം; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ, ഇന്റലിജൻസിൽ നിന്നും മുന്നറിയിപ്പ്, മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണം, 20 വർഷത്തിനിടയിൽ നടന്ന സൈബർ ആക്രമണത്തിൽ കൂടുതലും ഇമെയിൽ ലിങ്കിലും വെബ്സൈറ്റിലും ക്ലിക്ക് ചെയ്യുക വഴി ഉണ്ടായ​ത്

സൈബർ ആക്രമണം; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ, ഇന്റലിജൻസിൽ നിന്നും മുന്നറിയിപ്പ്, മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണം, 20 വർഷത്തിനിടയിൽ നടന്ന സൈബർ ആക്രമണത്തിൽ കൂടുതലും ഇമെയിൽ ലിങ്കിലും വെബ്സൈറ്റിലും ക്ലിക്ക് ചെയ്യുക വഴി ഉണ്ടായ​ത്

ന്യൂഡൽഹി: ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ. മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണമെന്ന് ആ​ർ.ബി.ഐ മുന്നറിയിപ്പിൽ പറയുന്നു. സൈബർ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ആർ.ബി.ഐയുടെ മുന്നറിയിപ്പ്.

ഇന്റലിജൻസിൽ നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ നിർദേശം. ജൂൺ 24ാം തീയതിയാണ് ആർ.ബി.ഐ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.


നേരത്തെ നിരവധി സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലുൽസ്സെക് എന്ന സംഘം ഇന്ത്യൻ ബാങ്കുകളെ ലക്ഷ്യമിട്ടതായി ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായ മുന്നറിയിപ്പ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് കഴിഞ്ഞ വർഷവും ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെറ്റ്‍വർക്ക് ആക്ടിവിറ്റികളും സെർവറുകളും, സ്വിഫ്റ്റ്, കാർഡ് നെറ്റ്‍വർക്ക്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, യു.പി.ഐ, റിയൽ ടൈം പേയ്മെന്റ് സിസ്റ്റം എന്നിവയിലെല്ലാം ശക്തമായ നിരീക്ഷണം തുടരണമെന്നാണ് ആർ.ബി.ഐ ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ 20 വർഷത്തിനിടെ 20,000ത്തോളം സൈബർ ആക്രമണങ്ങളാണ് രാജ്യത്ത് ധനകാര്യമേഖലയിൽ ഉണ്ടായത്.

ഇതുമൂലം 20 ബില്യൺ ഡോളർ നഷ്ടമായിട്ടുണ്ടെന്നും ആർ.ബി.ഐ ഫിനാൻഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 25 ശതമാനം ആക്രമണങ്ങളും ഇമെയിൽ ലിങ്കിലും വെബ്സൈറ്റിലും ക്ലിക്ക് ചെയ്യുക വഴി ഉണ്ടായ​താണെന്നും ആർ.ബി.ഐ പറയുന്നു.