play-sharp-fill
തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന് മേയർ സ്ഥാനം നഷ്ടപ്പെടുമോ? തോല്‍വിക്ക് കാരണം മേയറുണ്ടാക്കിയ വിവാദം, ആര്യക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന് മേയർ സ്ഥാനം നഷ്ടപ്പെടുമോ? തോല്‍വിക്ക് കാരണം മേയറുണ്ടാക്കിയ വിവാദം, ആര്യക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

 

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ റോഡിലുണ്ടായ തർക്കം സിപിഎമ്മിന് തിരിച്ചടിയായെന്ന് വിലയിരുത്തല്‍. മേയർ ആര്യ രാജേന്ദ്രൻ്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം അതിശക്തമായി ഉയർന്നു.

 

ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി. വിഷയം സംസ്ഥാന നേതൃത്വത്തേയും ജില്ലാ കമ്മറ്റി അറിയിക്കും. മേയറെ മാറ്റണമെന്ന വികാരം സിപിഎമ്മിലെ ജില്ലാ ഘടകത്തിൽ ശക്തമാണ്. എന്നാൽ സംസ്ഥാന സമിതിയാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്.


 

ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ട് കണക്കിൽ ബിജെപി മുന്നിലാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലെ വിലയിരുത്തൽ. ഈഴവ വോട്ടിൽ വലിയ ചോർച്ച ഉണ്ടായി. സർക്കാർ ജനങ്ങളുടേതാണെന്ന തോന്നൽ ഇല്ലാതായെന്നും വിമർശനം ഉയർന്നു.

 

കോർപറേഷൻ ഭരണത്തെയും സെക്രട്ടറിയേറ്റ് വിമർശിച്ചു. നഗരസഭാ പ്രവർത്തനത്തിൽ ജനകീയത ഇല്ല. സ്മാർട് സിറ്റി പദ്ധതി കൈകാര്യം ചെയ്‌തതിൽ വലിയ വീഴ്‌ചയുണ്ടായി എന്നും വിലയിരുത്തി.ആറ്റിങ്ങലിൽ സിപിഎം വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ വി ജോയിയെ കോൺഗ്രസിലെ ആടുർ പ്രകാശ് തോൽപ്പിച്ചു.

 

മൂന്ന് ലക്ഷത്തിൽ അധികം വോട്ടുകൾ ഇവിടെ ബിജെപി നേടുകയും ചെയ്‌തു. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതാകുകയും ചെയ്തു‌. ഈ സാഹചര്യത്തിലാണ് വിശദ അവലോകനം നടന്നത്.