play-sharp-fill
‘യുവതയോട്: അറിയണം പിണറായിയെ’ ഇനി വേണ്ട; ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചുകഴിഞ്ഞാൽ പിന്നെ പ്രസക്തിയില്ല, പിണറായി വിജയൻ ഒരു സഖാവല്ല; 2016 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ ബ്രാൻഡ് ചെയ്ത് ഇറക്കിയ ഡോക്യുമെന്ററി സംവിധായകൻ പിൻവലിച്ചു

‘യുവതയോട്: അറിയണം പിണറായിയെ’ ഇനി വേണ്ട; ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചുകഴിഞ്ഞാൽ പിന്നെ പ്രസക്തിയില്ല, പിണറായി വിജയൻ ഒരു സഖാവല്ല; 2016 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ ബ്രാൻഡ് ചെയ്ത് ഇറക്കിയ ഡോക്യുമെന്ററി സംവിധായകൻ പിൻവലിച്ചു

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ. യുട്യൂബിലൂടെ പുറത്തിറക്കിയ ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണ് സംവിധായകൻ കെ ആർ സുഭാഷ് പിൻവലിച്ചത്.

കമ്മ്യൂണിസ്റ്റുകാരൻ എന്താണെന്ന് യുവതലമുറ അറിഞ്ഞിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഡോക്യുമെന്ററി നിർമിച്ചതെന്നും എന്നാൽ പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതാണ് പിൻവലിക്കാൻ കാരണമെന്നും സുഭാഷ് വ്യക്തമാക്കി. യുട്യൂബിൽ നിന്ന് പിൻവലിച്ച ഡോക്യുമെന്ററിക്ക് 75 ലക്ഷത്തിലേറെ വ്യൂസ് ആണ് ലഭിച്ചത്.


2016 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചുകഴിഞ്ഞാൽ പിന്നെ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്ക് പ്രസക്തിയില്ല. എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. പ്രൊഫസർ എം കെ സാനുവാണ് പ്രകാശനം നിർവഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

32 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ അന്നത്തെ സംവിധായകൻ മന്ത്രി പി രാജീവ് ആയിരുന്നുവെന്നും കെ ആർ സുഭാഷ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കൺവീനർക്കുമെതിരെ സംസ്ഥാന, ജില്ലാകമ്മിറ്റികളിൽ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടിയിലും സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കരുതിയിരുന്ന അപ്രമാദിത്വം നഷ്ടമായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ പൊതുവിലയിരുത്തൽ.