play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം ; ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെയാണ് മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം ; ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെയാണ് മാറ്റം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് ട്രെയിനുകളുടെ യാത്രാ ക്രമത്തില്‍ മാറ്റം വരുത്തിയെന്ന് ഇന്ത്യന്‍ റെയില്‍വെ. ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ മൂലമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. നേത്രാവതി, മത്സ്യഗന്ധ എക്‌സ്പ്രസ് എന്നിവയുടെ യാത്രയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെയാണ് മാറ്റം.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16346-നേത്രാവതി എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. പന്‍വേല്‍ മുതല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് വരെയുള്ള യാത്ര റദ്ദാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന മത്സ്യഗന്ധ എക്‌സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പന്‍വേലില്‍ യാത്ര അവസാനിപ്പിക്കും. പന്‍വേല്‍ മുതല്‍ ലോക്മാന്യ തിലക് ടെര്‍മിനസ് വരെയുള്ള യാത്ര റദ്ദാക്കും.