play-sharp-fill
ചൈനയെ കടത്തിവെട്ടി ഇന്ത്യ; അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഒന്നാമത്, ചൈനയേക്കാൾ രണ്ടിരട്ടി,  5.2 ശതമാനം സ്ത്രീകൾ മദ്യത്തിന് അടിമകൾ, പുരുഷന്മാരുടെ മദ്യപാനത്തിൽ 40 ശതമാനം വർധനവ്

ചൈനയെ കടത്തിവെട്ടി ഇന്ത്യ; അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഒന്നാമത്, ചൈനയേക്കാൾ രണ്ടിരട്ടി, 5.2 ശതമാനം സ്ത്രീകൾ മദ്യത്തിന് അടിമകൾ, പുരുഷന്മാരുടെ മദ്യപാനത്തിൽ 40 ശതമാനം വർധനവ്

ന്യൂഡൽഹി: അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോ​ഗ്യസംഘടന. മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിലെ മദ്യം മൂലമുള്ള മരണങ്ങൾ 100,000ൽ 38.5 എന്ന തോതിലാണ്, ചൈനയിൽ ഇത് 16.1 ആണ്. അടുത്ത ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രതിശീർഷമദ്യ ഉപഭോ​ഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 31 ശതമാനത്തിലധികവും മദ്യപരാണ്.

മദ്യോപഭോ​ഗം സ്ത്രീകളിൽ ഇരുപതു ശതമാനമാണെങ്കിൽ പുരുഷന്മാരിൽ ഇരട്ടിയായി 40 ശതമാനമാണ്. ലഹരിയുടെ ഉപയോ​ഗം വ്യക്തികളുടെ ആരോ​ഗ്യത്തെ ​ഹാനികരമായി ബാധിക്കുകയും ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും ഉണ്ടാക്കുകയും പ്രതിരോധിക്കാവുന്ന ലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബങ്ങൾക്കും സമൂഹത്തിനും ബാധ്യതയുണ്ടാക്കുകയും അപകടങ്ങളും അതിക്രമങ്ങളും കൂട്ടുകയും ചെയ്യും- ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ​ഗെബ്രിയേസുസ് പറഞ്ഞു.ഇന്ത്യയിലെ പതിനഞ്ചുമുതൽ പത്തൊമ്പതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിതമദ്യപാനത്തേക്കുറിച്ചും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇതിന്റെ നിരക്ക് വളരെ ഉയർന്ന നിലയിലുമാണ്.

ആ​ഗോളതലത്തിൽ പ്രതിവർഷമുണ്ടാകുന്ന ഇരുപതു മരണങ്ങളിൽ ഒന്ന് മദ്യപാനം മൂലമുള്ള അപകടങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും രോ​ഗങ്ങളിലൂടെയുമാണ്. 2019-ൽ മദ്യോപഭോ​ഗം മൂലം 2.6ദശലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മരണങ്ങളിൽ മുക്കാൽപങ്കും പുരുഷന്മരാണെന്നും റിപ്പോർട്ടിലുണ്ട്.

മദ്യപാനം ലിവർ സിറോസിസ്, പലയിനം കാൻസറുകൾ‌, ട്യൂബർകുലോസിസ്, എച്ച്.ഐ.വി., ന്യുമോണിയ തുടങ്ങിയവയ്ക്കും കാരണമാകുന്നുണ്ട്. പ്രതിശീർഷ മദ്യോപഭോ​ഗത്തിൽ 9.2 ലിറ്റർ എന്ന നിരക്കോടെ മുന്നിലുള്ളത് യൂറോപ്പ് ആണ്, 7.5 ലിറ്ററുമായി അമേരിക്ക രണ്ടാംസ്ഥാനത്തും.

വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ ഉപഭോ​ഗം കുറവുമാണ്. 2019-ൽ മദ്യപിച്ചവരിൽ പ്രതിദിനം ഏകദേശം 27​ഗ്രാം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അത് രണ്ടു ​ഗ്ലാസ് വൈനിനും, രണ്ട് ചെറിയ ബോട്ടിൽ ബിയറിനും രണ്ട് ഷോട്സ് സ്പിരിറ്റിനും തുല്യമാണ്.

മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്നത് തടയാൻ മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.