അപകടാവസ്ഥയിലായ മരം വെട്ടാൻ വൈദ്യുതി ലൈൻ അഴിച്ചു മാറ്റണം: ഇതിനുള്ള 2132 രൂപ മരം ഉടമ അടച്ചു: മരം വെട്ടുകാർ വന്നിട്ടും ലൈൻ മാറ്റാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ വന്നില്ല: പിന്നാലെ മരം വീണു: മതിൽ പൊളിഞ്ഞു: റോഡ് ഗതാഗതം തടസപ്പെട്ടു: വൈദ്യുതി വകുപ്പേ ഇതാണോ നിങ്ങളുടെസേവനം…!
കുമരകം : അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റാൻ വൈദ്യുതി ബോർഡിന് പണമടച്ചു. വെട്ടുകാർ വന്നപ്പോൾ ലൈൻ അഴിച്ചു മാറാൻ കെ എസ് ഇ ബി ജീവനക്കാർ എത്തിയില്ല. കാറ്റിൽ മരം വീണ് വീട്ടുകാരന് വൻ നഷ്ടം . കുമരകത്താണ് കെ എസ് ഇ ബിയുടെ അനാസ്ഥ തെളിയിക്കുന സംഭവം ഉണ്ടായത്.
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളെല്ലാം വർഷ കാലത്തിന് മുമ്പ് മുറിച്ചുമാറ്റണമെന്ന സർക്കാർ മുന്നറിയിപ്പ് നടപ്പിലാക്കാൻ ശ്രമിച്ച കുമരകം പഞ്ചായത്ത് ആറാം വാർഡിൽ കണ്ണാടിച്ചാലിൽ ജേക്കബ് ഫിലിപ്പിനാണ് വൈദുതി വകുപ്പിൻ്റെ അവഗണനയുടെ ഫലം അനുഭവിക്കേണ്ടി വന്നത്.
കണ്ണാടിച്ചാൽ ജംഗ്ഷൻ – കണ്ണാടിച്ചാൽ പാലം റോഡിനാേട് ചേർന്ന് തൻ്റെ പുരയിടത്തിൽ നിന്ന ഞാറമരം അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കി, അത് വെട്ടി മാറ്റാൻ മരത്തിൻ്റെ ഉടമ തീരുമാനിച്ചു. അപകടരഹിതമായി മരം വെട്ടി നീക്കണമെങ്കിൽ വൈദ്യുതി വകുപ്പിൻ്റെ ലൈൻ കമ്പി താല്ക്കാലികമായി നീക്കം ചെയ്യണമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി കുമരകം വൈദ്യുതി സെക്ഷൻ ഓഫീസ് ആവശ്യപ്പെട്ട ഫീസായ 2132 രൂപാ അടക്കുകയും ചെയ്തു. ഈ മാസം 18 – നായിരുന്നു പണം അടച്ചത്. ഇന്നലെ മരംവെട്ടുകാർ എത്തിയപ്പാേൾ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുതൽ എൻജിനിയർവരെയുള്ളവരുമായി ബന്ധപ്പെട്ടിട്ടും ജീവനക്കാർ ഇല്ലെന്നുള്ള മറുപടി മാത്രമാണ് ലഭിച്ചതെന്നാണ് പരാതി.
രാവിലെ 10-ഓടെ മരം കടപഴുകി റോഡിലേക്ക് വീണു.. ഒപ്പം 12 അടി നീളം മതിലും നിലംപൊത്തി. കുടിവെള്ള പൈപ്പു ലൈനും തകരാറിലായി. ലൈൻ മാറ്റാത്തതിനാൽ മരം വെട്ടിയില്ലെങ്കിലും വിളിച്ചു വരുത്തിയ മരംവെട്ടുതാെഴിലാളികളായ നാലുപേർക്ക് ജേക്കബ് ഫിലിപ്പ് കൂലി കൊടുക്കേണ്ടതായും വന്നു.
മരം കുറുകെ വീണ് കണ്ണാടിച്ചാൽ റോഡിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടതോടെ മരം മുറിച്ചുമാറ്റി.
ഈ സംഭവം നാട്ടിൽ വിവാദമായിട്ടുണ്ട്. മരം ഉടമയ്ക്കുണ്ടായ നഷ്ടം കെ എസ് ഇബി ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.