play-sharp-fill
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ; തീരുമാനം ഇന്ത്യ സഖ്യ യോഗത്തില്‍ ; പ്രോടെം സ്പീക്കർക്ക് കത്തു നൽകി സോണിയ ഗാന്ധി

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ; തീരുമാനം ഇന്ത്യ സഖ്യ യോഗത്തില്‍ ; പ്രോടെം സ്പീക്കർക്ക് കത്തു നൽകി സോണിയ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്. ഇന്ത്യാസഖ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.


പ്രതിപക്ഷ നേതാവ് ആയില്ലെങ്കില്‍ ഉത്തരവാദിത്തങ്ങളേല്‍ക്കാന്‍ രാഹുല്‍ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും, ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതോടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭ തിരഞ്ഞെടുപ്പില്‍, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2019ലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പാര്‍ട്ടി പ്രസിഡന്റ് പദം രാഹുല്‍ ഒഴിഞ്ഞിരുന്നു. പാര്‍ട്ടി വിട്ടവരെ അവഗണിച്ചും ഒപ്പം നിന്നവരെ ചേര്‍ത്തുപിടിച്ചുമായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ രാഹുലിന്റെ പോരാട്ടം. രാഷ്ട്രീയത്തില്‍ രാഹുല്‍ എത്തിയിട്ട് 20 വര്‍ഷം പിന്നിടുന്നു.