play-sharp-fill
‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’ മോഹൻലാലിനോട് ആരാധിക ; ചേർത്ത് നിർത്തി താരം

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’ മോഹൻലാലിനോട് ആരാധിക ; ചേർത്ത് നിർത്തി താരം

പ്രായഭേദമന്യേ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് മോഹൻലാല്‍. മോഹൻലാലും ആരാധകരും തമ്മിലുള്ള കുശലാന്വേഷണങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുന്ന മോഹൻലാലിന് അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയാണ്. മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ താരത്തെ കാണാനായി ലൊക്കേഷനില്‍ എത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അമ്മയെ ചേർത്തു പിടിച്ച്‌ നടന്നു വരുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുകുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് ലാലേട്ടൻ രസകരമായി മറുപടി പറയുന്നത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വീഡിയോയില്‍ മോഹൻലാല്‍ പറയുന്നുണ്ട്.

ആരാധികയായ അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൻ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും ലാലേട്ടൻ പറയുന്നുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

മോഹൻലാല്‍ നായകനാകുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തെലുങ്കില്‍ ഷൂട്ടിങ് പൂർത്തിയാകുന്ന ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മോഹൻലാല്‍ അഭിനയിക്കുന്നുണ്ട്. പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ.

മലയാളത്തില്‍, ശോഭനയ്ക്ക് ഒപ്പം മോഹൻലാല്‍ വീണ്ടും ഒന്നിക്കുന്ന തരുണ്‍ മൂർത്തി ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ‘എമ്ബുരാൻ’ എന്ന ചിത്രവും പുരോഗമിക്കുകയാണ്. നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ പ്രീക്വലാണ് എമ്ബുരാൻ.

‘വൃഷഭ, റാം, റംമ്ബാൻ’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങള്‍. അതേസമയം, മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ സെപ്റ്റംബറില്‍ റിലീസിന് ഒരുങ്ങുകയാണ്.