play-sharp-fill
ഡോക്ടര്‍ക്ക് കൈക്കൂലി കൊടുത്തത് കുറഞ്ഞു; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത രോഗിക്ക് ചികിത്സ നിഷേധിച്ചു; കാല് മരവിപ്പിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും പരാതി

ഡോക്ടര്‍ക്ക് കൈക്കൂലി കൊടുത്തത് കുറഞ്ഞു; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത രോഗിക്ക് ചികിത്സ നിഷേധിച്ചു; കാല് മരവിപ്പിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും പരാതി

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയത് കുറഞ്ഞുപോയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്ത രോഗിക്ക് തുടര്‍ ചികിത്സ നിഷേധിച്ചതായി പരാതി.

തൃക്കുന്നപ്പുഴ സ്വദേശി അനിമോനാണ് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. അനസ്‌തേഷ്യ നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടും മരവിപ്പിക്കാതെയാണ് സര്‍ജറി നടത്തിയെന്നും അനിമോന്‍ പറയുന്നു.

ഹരിപ്പാട് കിഴക്കേക്കര ബിജു ഭവനത്തില്‍ അനിമോനാണ് ചികിത്സ നിഷേധിച്ചതായി ആരോപണം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. ഇടതുകാലിന്റെ പാദം പഴുത്തതിനെ തുടര്‍ന്ന് ഈ മാസം 17ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ അനിമോന്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുനിലിനെയാണ് ചികിത്സയ്ക്കായി സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് 19 ന് ബുധനാഴ്ച ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിനായി ആശുപത്രിയില്‍ പേവാര്‍ഡ് എടുക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി 5000 രൂപ നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് 2000 രൂപ നല്‍കിയെന്നും അനിമോന്റെ ഭാര്യ ബീന പറഞ്ഞു.

പിന്നീട് 19 ന് ഉച്ചയോടെ സര്‍ജറി നടത്തി. സൂപ്രണ്ട് തന്നെയാണ് സര്‍ജറി നടത്തിയത്. അതേസമയം തന്റെ കാല് മരവിപ്പിക്കാതെയാണ് സര്‍ജറി നടത്തിയതെന്ന് അനിമോന്‍ പറഞ്ഞു.

അനസ്‌തേഷ്യ ചെയ്യുന്നതിനുള്ള രേഖകളില്‍ തന്നെക്കൊണ്ട് ഒപ്പ് വെക്കുകയും ചെയ്തതാണ്. എന്നാല്‍ ഡോക്ടര്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ കാലു മരവിപ്പിക്കാതെ ശസ്ത്രക്രിയ നടത്തിയത് എന്ന് അനിമോന്‍ പറഞ്ഞു.