play-sharp-fill
ഉദയംപേരൂര്‍ പത്താംമൈല്‍ മീഡിയനില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം തെറ്റി കാറില്‍ ഇടിച്ചു;  അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; പത്താംമൈല്‍ മീഡിയനില്‍ അപകടം തുടര്‍ക്കഥയാകുന്നുവെന്ന് പരാതി

ഉദയംപേരൂര്‍ പത്താംമൈല്‍ മീഡിയനില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം തെറ്റി കാറില്‍ ഇടിച്ചു; അപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; പത്താംമൈല്‍ മീഡിയനില്‍ അപകടം തുടര്‍ക്കഥയാകുന്നുവെന്ന് പരാതി

ഉദയംപേരൂർ: പത്താംമൈല്‍ മീഡിയനില്‍ ഇന്നലെ രാത്രി ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

ഉദയംപേരൂർ 18-ാം വാർഡ് അരയവെളി വീട്ടില്‍ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി എംഎല്‍എ റോഡിനു സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകൻ ആദിത്യൻ (21) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. മീഡിയൻ അവസാനിക്കുന്ന ഭാഗത്തേക്ക് ബൈക്ക് ഇടിച്ചു കയറുകയും ഇരുവരും തല്‍ക്ഷണം മരിക്കുകയും ആയിരുന്നു. തുടർന്ന് ബൈക്ക് എതിരെ വന്ന കാറിന്റെ അടിയിലേക്കു വീഴുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂത്തോട്ട ഭാഗത്തു നിന്നു വന്ന ഇവരുടെ ബൈക്ക് മീഡിയനില്‍ ഇടിച്ചു നിയന്ത്രണം തെറ്റി എതിരെ വന്ന കാറില്‍ ഇടിച്ചാണ് യുവാക്കള്‍ മരിച്ചത്. കൊച്ചു പള്ളി ഭാഗത്തു നിന്നു ഉദയംപേരൂർ ഭാഗത്തേക്കു വരുന്ന വഴിയായിരുന്നു സംഭവം.

പൊലീസ് എത്തി മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തൃപ്പൂണിത്തുറ അഗ്‌നിരക്ഷാ സേന എത്തി റോഡ് കഴുകിയ ശേഷമാണു വാഹനങ്ങള്‍ കടത്തി വിട്ടത്.