മോഷണം പോയ സൈക്കിളിന് പകരം മന്ത്രി സമ്മാനിച്ച പുതിയതും കള്ളനെടുത്തു; അവന്തികയുടെ സങ്കടം നീണ്ടില്ല; ദിവസങ്ങള്‍ക്കകം മോഷ്ടിച്ച മധ്യവയസ്കനെ പിടികൂടി സൈക്കിളും കണ്ടെടുത്ത് പൊലീസ്
കൊച്ചി: സൈക്കിള്‍ മോഷണം പോയ വിദ്യാർത്ഥിനിക്ക് സ്കൂള്‍ പ്രവേശനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ മന്ത്രി കൈമാറിയ പുതിയ സൈക്കിളും മോഷണം പോയി.
എന്നാല്‍ പിന്നാലെ കൂടിയ പൊലീസ് ദിവസങ്ങള്‍ക്കകം മോഷ്ടിച്ച മധ്യവയസ്കനെ പിടികൂടി സൈക്കിളും കണ്ടെടുത്തു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വട്ടത്തിപ്പാടത്തുള്ള വീട്ടില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ആലപ്പുഴ ആറാട്ടുവഴി പി എച്ച് വാർഡ് തൈപ്പറമ്പില്‍ വീട്ടില്‍ ഷാജി (56) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം സൈക്കിള്‍ മോഷണം പോയതിനെ തുടർന്ന് അവന്തിക മന്ത്രിക്ക് ടെക്സ്റ്റ് മെസ്സേജ് വഴി വിവരം കൈമാറിയിരുന്നു. ഇതോടെയാണ് എറണാകുളത്ത് വെച്ച് നടന്ന പ്ലസ് വണ്‍ പ്രവേശനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകട്ടി പുതിയ സൈക്കിള്‍ സമ്മാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതാണ് ഷാജി മോഷ്ടിച്ചത് എന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 20നു രാത്രി 11 മണിക്കും 21നു പുലർച്ചെ 4 മണിക്കും ഇടയില്‍ ആണ് വീടിന്റെ പോർച്ചില്‍ സൂക്ഷിച്ചിരുന്ന സൈക്കിള്‍ മോഷണം പോയത്. തുടർന്ന് അടുത്ത ദിവസം സൈക്കിള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ട അവന്തികയുടെ പിതാവ് ഗിരീഷ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ജൂണ്‍ രണ്ടിന് ആയിരുന്നു പാലാരിവട്ടം വട്ടത്തിപ്പാടം ചാലത്തൂർ വളപ്പില്‍ അവന്തിക എന്ന പ്ലസ് വണ്‍ വിദ്യാർത്ഥിനിക്ക് മന്ത്രി വി. ശിവൻകുട്ടി പുതിയ സൈക്കിള്‍ സമ്മാനിച്ചത്.