play-sharp-fill
ഗുരുവായൂരില്‍ ശ്രീകോവിലിനകത്ത് നിന്ന് കൊണ്ടുവന്ന നിവേദ്യത്തില്‍ പവര്‍ ബാങ്ക്; വെറ്റിലയും അടയ്ക്കയും കൊണ്ടുവന്ന കവറില്‍ അബദ്ധത്തില്‍പെട്ടതാണെന്ന് കീഴ്ശാന്തി;  ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്യൂരിറ്റി ഓഫീസർ

ഗുരുവായൂരില്‍ ശ്രീകോവിലിനകത്ത് നിന്ന് കൊണ്ടുവന്ന നിവേദ്യത്തില്‍ പവര്‍ ബാങ്ക്; വെറ്റിലയും അടയ്ക്കയും കൊണ്ടുവന്ന കവറില്‍ അബദ്ധത്തില്‍പെട്ടതാണെന്ന് കീഴ്ശാന്തി; ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്യൂരിറ്റി ഓഫീസർ

ഗുരുവായൂർ: ഗുരുവായൂർ ശ്രീകോവിലിനകത്ത് നിന്നു കൊണ്ടുവന്ന നിവേദ്യത്തില്‍ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് സെക്യൂരിറ്റി ഓഫീസർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഗുരുവായൂർ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് പവർ ബാങ്കിന്റെ ഉടമയായ കീഴ്ശാന്തി നമ്പൂതിരിയെ കണ്ടെത്തി മൊഴിയെടുത്ത് വിട്ടയച്ചു.

വെറ്റിലയും അടയ്ക്കയും കൊണ്ടുവന്ന കവറില്‍ അബദ്ധത്തില്‍പെട്ടതാണ് പവർബാങ്കെന്ന് കീഴ്ശാന്തി മൊഴി നല്‍കി. പൂജായോഗ്യമല്ലാത്ത വസ്തു ശ്രീകോവിലില്‍ എത്തിയതിനാല്‍ പുണ്യാഹം നടത്തിയ ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് അടക്കമുള്ള ചടങ്ങ് തുടർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി അത്താഴപൂജ കഴിഞ്ഞ് നിവേദ്യം ശ്രീകോവിലില്‍ നിന്ന് കൊണ്ടുവന്നപ്പോഴാണ് നിവേദിച്ച അടയ്ക്ക, വെറ്റില എന്നിവയുടെ മുകളിലെ പഴത്തിനടിയില്‍ സെക്യൂരിറ്റി ജീവനക്കാരൻ പവർ ബാങ്ക് കണ്ടെത്തിയത്. ഉടൻ ചീഫ് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിച്ചു.

കീഴ്ശാന്തിമാർ ഉള്‍പ്പെടെ ക്ഷേത്രത്തിലെ പാരമ്പര്യ പ്രവൃത്തി ചെയ്യുന്നവർ മാത്രമേ അത്താഴപൂജ സമയത്ത് നാലമ്പലത്തിനകത്ത് ഉണ്ടാകൂ. നാലമ്പലത്തിനകത്തുള്ള വഴിപാടുവന്ന സാധനങ്ങള്‍ പുറത്ത് കൊണ്ടുവന്നു വച്ച്‌ നാലമ്പലം വൃത്തിയാക്കിയ ശേഷമാണ് അത്താഴപൂജ നടക്കുക. കീഴ്ശാന്തി നമ്പൂതിരിമാരാണ് നിവേദ്യ സാധനങ്ങള്‍ ഒരുക്കുക.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരെ മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കും.