play-sharp-fill
വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ നോഡല്‍ ഓഫീസറെ നിയമിച്ചു, കൂടുതൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്

വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ നോഡല്‍ ഓഫീസറെ നിയമിച്ചു, കൂടുതൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്

മലപ്പുറം: വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278ലെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു.

മഞ്ഞപ്പിത്തം കൂടുതൽ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി വ്യാപിച്ചു.

വള്ളിക്കുന്ന് 168, മുന്നിയൂർ 80, തേഞ്ഞിപ്പലം11, ചേലേമ്പ്ര 19 എന്നിങ്ങനെയാണ് രോഗബാധിതരുടെ ഇപ്പോഴത്തെ കണക്ക്. വീടുകള്‍ കയറിയിറങ്ങി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്താൻ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീടാണ് രോഗബാധിതരുടെ എണ്ണം 278 ലേക്ക് ഉയര്‍ന്നത്. ടാങ്കറില്‍ എത്തിച്ച കുടിവെള്ളത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം ഓഡിറ്റോറിയം താത്ക്കാലികമായി അടച്ചിട്ടുണ്ട്.