play-sharp-fill
കുമരകത്ത് കോണത്താറ്റ് പാലത്തിന് സമീപം ഗതാഗതം നിരോധിച്ച റോഡിൽ കൂടി സന്ധ്യകഴിഞ്ഞാൽ പൊലീസിൻ്റെയും പഞ്ചായത്തിൻ്റെയും ഒത്താശയോടെ ടാങ്കർ ലോറികൾ കടത്തിവിടുന്നു: അനധികൃത ഇടപാട് കുമരകത്തെ റിസോർട്ട് ഉടമകളെ സഹായിക്കാൻ: വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച റോഡിലൂടെ ടാങ്കർ ലോറി കടന്ന് പോകുന്ന വീഡിയോ ദൃശ്യം പുറത്ത്

കുമരകത്ത് കോണത്താറ്റ് പാലത്തിന് സമീപം ഗതാഗതം നിരോധിച്ച റോഡിൽ കൂടി സന്ധ്യകഴിഞ്ഞാൽ പൊലീസിൻ്റെയും പഞ്ചായത്തിൻ്റെയും ഒത്താശയോടെ ടാങ്കർ ലോറികൾ കടത്തിവിടുന്നു: അനധികൃത ഇടപാട് കുമരകത്തെ റിസോർട്ട് ഉടമകളെ സഹായിക്കാൻ: വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച റോഡിലൂടെ ടാങ്കർ ലോറി കടന്ന് പോകുന്ന വീഡിയോ ദൃശ്യം പുറത്ത്

കുമരകം: കുമരകത്ത് കോണത്താറ്റ് പാലത്തിന് സമീപം ഗതാഗതം നിരോധിച്ച റോഡിൽ കൂടി സന്ധ്യകഴിഞ്ഞാൽ പൊലീസിൻ്റെയും പഞ്ചായത്തിൻ്റെയും ഒത്താശയോടെ ടാങ്കർ ലോറികൾ കാത്തിവിടുന്നതായി പരാതി.

കുമരകത്ത് റിസോർട്ട് ഉടമകളെ സഹായിക്കാനാണ് ഇത്തരത്തിൽ ടാങ്കർ ലോറികളുടെ അനധികൃതയെന്ന് നാട്ടുകാർ പറയുന്നു.

 

വലിയ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ച റോഡിലൂടെയാണ് രാത്രിയിൽ അനധികൃതമായി ടാങ്കർ ലോറികൾ കടത്തിവിടുന്നത്. കുമരകത്ത് കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാൽ റോഡ് വൺവേ ആക്കുകയും താൽക്കാലിക ബണ്ടിലൂടെ ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വലിയ വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശനമില്ല.

എന്നാൽ രാത്രികാലങ്ങളിൽ അനധികൃതമായി വലിയ വാഹനങ്ങൾ കടത്തിവിടുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.

കുമരകത്തെ റിസോർട്ടുകളിലേക്ക് വെള്ളം കൊണ്ട് പോകുന്ന ടാങ്കർ ലോറികളാണ് ഇത്തരത്തിൽ യഥേഷ്ടം സഞ്ചരിക്കുന്നത്.

 

റിസോർട്ടുകളിലേക്ക് വെള്ളവുമായെത്തുന്ന ടാങ്കർ ലോറി താൽക്കാലിക ബണ്ട് റോഡിൽ കൂടി കടത്തിവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായി. രാത്രി ഡ്യൂട്ടിയുള്ള ഹോം ഗാർഡ് പോയ ശേഷമാണ് അധികൃതരുടെ ഒത്താശയോടെ ടാങ്കർ ലോറികൾ കടത്തിവിടുന്നത്. ടാങ്കർ ലോറികൾ മാത്രമല്ല ടൂറിസ്റ്റ് ബസുകളും, സെപ്റ്റിക് ടാങ്കിലെ മാലിന്യവുമായത്തുന്ന ടാങ്കറുകളും ഇതുവഴി അനധികൃതമായി രാത്രികാലങ്ങളിൽ കടത്തിവിടുന്നുണ്ട്.

 

കുമരകത്തെ സാധരണക്കാരായ ജനങ്ങളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന ചെറിയ വാഹനങ്ങൾ പോലും താൽക്കാലിക ബണ്ടിലൂടെ പോകാൻ അധികൃതർ അനുവദിക്കുന്നില്ല. കുമരകത്തിന്റെ പടിഞ്ഞാറ് പ്രദേശങ്ങളിൽ വീട് നിർമ്മാണത്തിന് കല്ലും മണലും സിമന്റുമായി വരുന്ന ചെറിയ വാഹനങ്ങൾക്കു പോലും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

 

അതേസമയം റിസോർട്ടുകളിലേക്ക് ടാങ്കർ ലോറികൾ കടത്തി വിടുകയും ചെയ്യുന്നു. ഇതിനെതിരേയാണ് നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്.