പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; പ്രവേശനം ഇന്നുമുതൽ 21ന് വൈകുന്നേരം അഞ്ച് വരെ
സ്വന്തം ലേഖകൻ
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്ച രാവിലെ 10ന് തുടങ്ങും.
21ന് വൈകുന്നേരം അഞ്ച് വരെ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.inല്‍ വഴി ലഭ്യമാകും. താല്‍ക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികള്‍ക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാർഥികള്‍ ഈ ഘട്ടത്തില്‍ സ്ഥിരം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പോർട്സ് േക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലേക്കുള്ള പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് റിസല്‍ട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മുതല്‍ 20 വൈകീട്ട് 4 മണിവരെയാണ് സ്പോർട്സ് േക്വാട്ട പ്രവേശനം.
ബുധനാഴ്ച രാവിലെ 10 മുതല്‍ 21ന് വൈകീട്ട് അഞ്ച് വരെയാണ് മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളില്‍ പ്രവേശനം. ഇതുവരെ അപേക്ഷിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കണം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്കിയവരും ഫൈനല്‍ കണ്ഫർമേഷൻ നല്‍കാത്തതിനെ തുടർന്ന് അലോട്ട്മെന്റില്‍ ഇടംനേടാതെ പോയവർക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ സമർപ്പിക്കാം.