ഇനിയെന്തെന്ന ചോദ്യം ബാക്കിയാക്കി അരുൺ യാത്രയായി, എന്ത് അപകടമായാലും അവൻ രക്ഷപ്പെട്ടിരിക്കുമെന്ന സുഹൃത്തിന്റെ ഉറപ്പിൽ പ്രതീക്ഷയോടെ കാത്തിരുന്ന വിനീതയും മക്കളും, പൊട്ടിക്കരയാൻ പോലും അറിയാത്ത പ്രായത്തിൽ അച്ഛന്റെ സ്നേഹം നഷ്ടപ്പെട്ട മക്കൾ, വീടിനായി കെട്ടിയിട്ട തറയിൽ അന്ത്യ വിശ്രമത്തിനുള്ള പന്തലിൽ ശ്രീജേഷും
തിരുവനന്തപുരം: ഇനിയെന്തെന്ന ചോദ്യം ബാക്കിയാക്കി അരുണ്‍ ബാബു മടങ്ങി. നിലവിളിയൊച്ചമാത്രം മുഴങ്ങുന്ന പൂവത്തൂർ പാറക്കടവിലെ ഭാര്യ വീട്ടിലേക്കാണ് വിമാനത്താവളത്തില്‍നിന്ന് ആംബുലൻസ് മാർഗം തണുത്തുറഞ്ഞ അരുണിന്റെ ശരീരം ആദ്യമെത്തിയത്. നൂറുകണക്കിന് ആളുകളാണ് അവസാനമായി അരുണിനെ കാണാനെത്തിയത്.
ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് വീട്ടുക്കാർ. ഏഴുമാസം മുമ്പാണ് അരുണ്‍ നാട്ടില്‍നിന്ന് കുവൈത്തിലേക്കു പോകുന്നത്. സ്ഥലംവാങ്ങി വീടുവയ്ക്കണമെന്ന ആഗ്രഹമാണ് കോവിഡ് കാലത്ത് പ്രവാസ ജീവിതമവസാനിപ്പിച്ചെത്തിയ അരുണിനെ വീണ്ടും മടങ്ങാൻ പ്രേരിപ്പിച്ചത്.മാധ്യമങ്ങള്‍ വഴിയാണ് കുടുംബം അപകടത്തെപ്പറ്റി അറിയുന്നത്.
അപകടത്തിനു പിന്നാലെ അരുണിനെ പലവട്ടം ഫോണ്‍മാർഗം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പ്രാർഥനകള്‍ക്കിടയില്‍ പല സുഹൃത്തുക്കളെയും വിളിച്ചന്വേഷിച്ചു. എന്ത് അപകടമായാലും അവൻ രക്ഷപ്പെട്ടിരിക്കുമെന്ന ഉറപ്പ് സുഹൃത്തുക്കളിലൊരാള്‍ നല്‍കിയിരുന്നു. ആ പ്രതീക്ഷയിലായിരുന്നു ഭാര്യ വിനീത. അരുണ്‍ബാബുവിന്റെ മൃതദേഹം നെടുമങ്ങാട് പൂവത്തൂരിലെ വസതിയിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന ഭാര്യ വിനീത. 4.15-നാണ് മൃതദേഹം ഭാര്യവീട്ടിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുദർശനത്തിനുശേഷം ആംബുലൻസില്‍ സ്വദേശമായ ഉഴമലയ്ക്കല്‍ കുര്യാത്തിയിലേയ്ക്ക് തിരിച്ചു. ഭാര്യയും മക്കള്‍ അഷ്ടമിയും അമേയയും വിനീതയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹത്തിനൊപ്പം യാത്രചെയ്തു. നാട്ടിലുള്ള കാലം സമീപവാസികളോടും കൂട്ടുകാരോടും സൗഹൃദവും സ്നേഹവും മാത്രമായിരുന്നു അരുണിന്.
ആ സമ്പാദ്യം ബാക്കിയാക്കിയാണ് അരുണ്‍ വിടപറഞ്ഞത്. ഉഴമലയ്ക്കല്‍ കുര്യാത്തിയിലെ വീട്ടില്‍ 5.30ഓടെയാണ് പൂവത്തൂരില്നിന്നു മൃതശരീരമെത്തിച്ചത്. വീടിനു സമീപത്തുള്ള സ്വന്തം ഭൂമിയില്‍ത്തന്നെ അടക്കംചെയ്തു. അച്ഛനെയും സഹോദരിയെയും അടക്കിയതും അതേ സ്ഥലത്തായിരുന്നു. അനിയൻ അമല്‍ സാബുവാണ് അന്ത്യകർമം ചെയ്തത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആർ.അനില്‍, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആർ.ഡി.ഒ. ടി.കെ.വിനീത്, ജി.സ്റ്റീഫൻ എം.എല്‍.എ., എ.എ.റഹീം എം.പി., സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, കോണ്‍ഗ്രസ്(എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ.എസ്.ശബരീനാഥൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, വിതുര ശശി എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
വേദനയടക്കിപ്പിടിച്ച് നിശ്ചലമായും നിർവികാരമായുമാണ് മൂത്തമകള്‍ അഷ്ടമി അച്ഛന്റെ മൃതശരീരത്തിനരികിലെത്തിയത്. അവസാന നോക്ക് കാണുമ്പോള്‍ പോലും കണ്ണീർപൊഴിക്കാനാവാത്തവിധം അവള് തളർന്നിരുന്നു. പാറക്കടവിലെ വീട്ടില്‍ മുറിയില്‍ അനുജത്തി അമേയക്കരികില് കിടക്കുകയായിരുന്നു അഷ്ടമി.
അടുത്തേയ്ക്കു വരുന്ന ബന്ധുക്കളുടെ മുന്നില്‍ തലതാഴ്ത്തിയിരുന്നു. ഒന്നുമറിയാതെ മൂന്നുവയസ്സുകാരി അമേയ ഫോണില്‍ കളിച്ചിരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തച്ചപ്പോള്പ്പോലും കരയാതിരിക്കാൻ അഷ്ടമി ശ്രമിച്ചു. അമ്മ അജിതയും ഭാര്യയും അലമുറയിടുന്ന ശബ്ദം മാത്രമായിരുന്നു ഉഴമലയ്ക്കലില്‍ മണിക്കൂറുകളോളം കേട്ടത്.
ഉഴമലയ്ക്കലില്‍ കഴിഞ്ഞദിവസങ്ങളില്‍ നിഴലിച്ച നിശ്ശബ്ദത ഇന്നും തുടർന്നു. അരുണിന്റെ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമായി നൂറുകണക്കിനാളുകള്‍ അവസാനമായി കാണാനെത്തി. സുഹൃത്തുക്കളില്‍ പലരും വിതുമ്ബലോടെ മൃതദേഹം കാണാതെ മാറിനിന്നു. പരസ്പരം മിണ്ടാനാവാത്തവിധം മറ്റു ചിലരും. നിശ്ചലമായ അരുണിന്റെ ശരീരത്തിനരികില്‍ നിർവികാരമായി ഒരു നാട് നില്‍ക്കുകയായിരുന്നു.
ക്രിക്കറ്റായിരുന്നു അരുണിന്റെ പ്രിയ വിനോദം. എല്ലാ പരിപാടികളിലും മത്സരങ്ങളിലും മുന്നിലുണ്ടാവും. ഡി.വൈ.എഫ്.ഐ. കുര്യാത്തി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. പ്രിയ സഖാവിനെ നഷ്ടമായ വേദനയില്‍ സുഹൃത്തുക്കള്‍ അഭിവാദ്യമർപ്പിച്ച് അരുണിനെ യാത്രയാക്കി. എക്കാലവും മനസ്സില്‍ താലോലിച്ച വീട് എന്ന സ്വപ്നത്തിനും അമ്മയ്ക്കും അരികെ ശ്രീജേഷിന് അന്ത്യവിശ്രമം.
വീടിനായി നിർമിച്ച അടിസ്ഥാനത്തിനോടുചേർന്ന് അമ്മയും അപ്പൂപ്പനും ഉറങ്ങുന്ന മണ്ണില്‍ ശ്രീജേഷും നിത്യതയിലായി. കുവൈത്തില്‍ തീപ്പിടിത്തത്തില്‍ മരിച്ച ഇടവ പാറയില്‍ കാട്ടുവിളവീട്ടില്‍ ശ്രീജേഷിന്റെ മൃതദേഹം കണ്ണീരണിഞ്ഞ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചു.
ശ്രീജേഷിന്റെ കുടുംബവീട്ടില്‍ നൂറുകണക്കിനുപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ശ്രീജേഷിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും രാവിലെമുതല്‍ കുടുംബവീട്ടിലെത്തിയിരുന്നു. ജനിച്ചുവളർന്ന കുടുംബവീടിനോടു ചേർന്ന് സ്വന്തമായൊരു വീട് ശ്രീജേഷിന്റെ സ്വപ്നമായിരുന്നു. 15 വർഷം മുൻപാണ് ശ്രീജേഷിന്റെ അമ്മ ശ്രീദേവി(സീത) മരിച്ചത്.
പിന്നീട് അപ്പൂപ്പനും അമ്മൂമ്മയുമാണ് ശ്രീജേഷിനെയും സഹോദരിയെയും വളർത്തിയത്. അച്ഛൻ തങ്കപ്പൻനായർ ഇടയ്ക്കിടെ വീടുവിട്ടു പോകുമായിരുന്നു. ഒരുവർഷം മുൻപ് വീടുവിട്ടുപോയ പിതാവ് ഇതുവരെ മടങ്ങിവന്നിട്ടില്ല. അപ്പൂപ്പനും അമ്മൂമ്മയും മരിക്കുകയും സഹോദരിയുടെ വിവാഹം കഴിയുകയും ചെയ്തതോടെ ശ്രീജേഷ് വിദേശത്ത് ജോലിതേടി പോയിരുന്നു.
പിന്നീട് നാട്ടിലെത്തുമ്പോള്‍ കുടുംബവീട്ടിലും ഓടയം അത്തിവിളയിലെ പിതാവിന്റെ വീട്ടിലുമായിരുന്നു താമസം. മൂന്നുവർഷം മുൻപാണ് കുടുംബവീടിനോടുചേർന്ന് പുതിയ വീട് നിർമിക്കാൻ അടിത്തറയിട്ടത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ പിന്നീട് പണി നടത്താൻ കഴിഞ്ഞില്ല. ഇതിനിടെ മഞ്ഞപ്പിത്തം കാരണം വിദേശത്തുനിന്നു തിരികെവരേണ്ടിയും വന്നു.
ഏകാന്ത ജീവിതത്തിന്റെ വിഷമം എന്നും ശ്രീജേഷിനുണ്ടായിരുന്നു. കുവൈത്തില്‍ പുതിയ ജോലി ലഭിച്ചതോടെ തന്റെ സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. അതെല്ലാമാണ് തീപ്പിടിത്തതില്‍ എരിഞ്ഞില്ലാതായത്. വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സഹോദരീഭർത്താവിന്റെ കെടാകുളത്തെ വീട്ടില്‍ പൊതുദർശനത്തിനു വെച്ചശേഷം വൈകീട്ട് 6.40-ഓടെയാണ് ശ്രീജേഷിന്റെ മൃതദേഹം കുടുംബവീട്ടില്‍ കൊണ്ടുവന്നത്.
ശ്രീജേഷ് വീടിനായി കെട്ടിയിട്ട അടിസ്ഥാനത്തിലാണ് അന്ത്യയാത്രയ്ക്കുള്ള പന്തലും ഒരുക്കിയത്. ചടങ്ങുകളും അന്ത്യോപചാരം അർപ്പിക്കലുമെല്ലാം ഈ കണ്ണീർപ്പന്തലിലായിരുന്നു. ശ്രീജേഷിന്റെ സഹോദരി ആരതി അവസാനമായി കാണാനെത്തിയപ്പോള്‍ അതുവരെ സങ്കടം അടക്കിവെച്ചിരുന്ന ബന്ധുക്കളായ സ്ത്രീകള്‍ വിങ്ങിപ്പൊട്ടി. 7.30-ഓടെ സംസ്കാരച്ചടങ്ങുകള്‍ നടന്നു.
ശ്രീജേഷിന്റെ സഹോദരീഭർത്താവ് രാജേഷ് ചിതയ്ക്കു തീകൊളുത്തി. വി.ജോയി എം.എല്‍.എ., ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, വർക്കല തഹസീല്‍ദാർ അസീഫ് റിജു, ഇടവ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. നാടിന് പ്രിയപ്പെട്ടവനായിരുന്ന ശ്രീജേഷിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇടവ പാറയില്‍ ഗ്രാമം.
ഒരാഴ്ച മുമ്ബുവരെ പ്രദേശത്ത് സജീവമായിരുന്ന ശ്രീജേഷ് കുവൈത്തില്‍ തീപ്പിടിത്തത്തില്‍ മരിച്ചുവെന്ന വാർത്ത നാട്ടുകാർക്ക് അവിശ്വസനീയമായിരുന്നു. അടുത്ത ദിവസങ്ങളില്‍ കണ്ടതിനാല്‍ ശ്രീജേഷ് വിദേശത്തുപോയ വിവരം സുഹൃത്തുക്കള്‍ ഒഴികെയുള്ളവർ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ വ്യാഴാഴ്ച രാത്രി പുറത്തുവന്നപ്പോഴും അത് ശ്രീജേഷ് ആകരുതേയെന്നാണ് സുഹൃത്തുക്കളും നാട്ടുകാരുമടക്കമുള്ളവർ പ്രാർഥിച്ചത്.
എന്നാല്‍, മരണം സ്ഥിരീകരിച്ചതോടെ ജന്മനാട് ദുഃഖത്തിലമർന്നു. ഏവർക്കും നല്ല അഭിപ്രായം മാത്രമാണ് ശ്രീജേഷിനെക്കുറിച്ചുള്ളത്. പാറയില്‍ ഭാഗത്ത് വലിയൊരു സുഹൃദ്വലയം ശ്രീജേഷിനുണ്ടായിരുന്നു. പാറയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്താണ് ഇവർ ഒത്തുകൂടിയിരുന്നത്. വിദേശത്തുനിന്നുവന്നാല് ശ്രീജേഷ് എപ്പോഴും സുഹൃത്തുക്കള്ക്കൊപ്പമുണ്ടാകും.
സ്വകാര്യ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കാനും മറക്കാനും സൗഹൃദങ്ങളാണ് ശ്രീജേഷ് തണലാക്കിയിരുന്നത്. ചെറുപുഞ്ചിരിയോടെ കൂട്ടുകാർക്കൊപ്പം നാടിന്റെ ഏത് ആവശ്യത്തിനും ശ്രീജേഷുമുണ്ടാകുമായിരുന്നു. ദുശ്ശീലങ്ങളൊന്നുമില്ലാതിരുന്ന ശ്രീജേഷ് ഏവരോടും സ്നേഹത്തോടെയാണ് ഇടപഴകിയിരുന്നതെന്ന് സുഹൃത്തുക്കളും അയല്‍വാസികളും പറയുന്നു.
അസുഖം കാരണം ആറുമാസം മുമ്ബാണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കഴിഞ്ഞ ആറിനാണ് പുതിയ ജോലിക്കായി കുവൈത്തിലേക്ക് പോയത്. കൂട്ടുകാരുടെയെല്ലാം വീട്ടിലെത്തി യാത്ര പറഞ്ഞായിരുന്നു മടക്കം. അവിടെയെത്തിയശേഷം കൂട്ടുകാർക്ക് മെസേജും അയച്ചിരുന്നു. എന്നാല്‍, പിന്നീട് ഏവരെയും കാത്തിരുന്നത് ദുരന്തവാർത്തയായിരുന്നു.
എക്കാലവും മനസ്സില്‍ താലോലിച്ച വീട് എന്ന സ്വപ്നത്തിനും അമ്മയ്ക്കും അരികെ ശ്രീജേഷിനും അന്ത്യവിശ്രമം. വീടിനായി നിർമിച്ച അടിസ്ഥാനത്തിനോടുചേർന്ന് അമ്മയും അപ്പൂപ്പനും ഉറങ്ങുന്ന മണ്ണില്‍ ശ്രീജേഷും നിത്യതയിലായി. കുവൈത്തില്‍ തീപ്പിടിത്തത്തില്‍ മരിച്ച ഇടവ പാറയില്‍ കാട്ടുവിളവീട്ടില്‍ ശ്രീജേഷിന്റെ മൃതദേഹം കണ്ണീരണിഞ്ഞ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സംസ്കരിച്ചു.
ശ്രീജേഷിന്റെ കുടുംബവീട്ടില്‍ നൂറുകണക്കിനുപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ശ്രീജേഷിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും രാവിലെമുതല്‍ കുടുംബവീട്ടിലെത്തിയിരുന്നു. ജനിച്ചുവളർന്ന കുടുംബവീടിനോടു ചേർന്ന് സ്വന്തമായൊരു വീട് ശ്രീജേഷിന്റെ സ്വപ്നമായിരുന്നു. 15 വർഷം മുൻപാണ് ശ്രീജേഷിന്റെ അമ്മ ശ്രീദേവി(സീത) മരിച്ചത്. പിന്നീട് അപ്പൂപ്പനും അമ്മൂമ്മയുമാണ് ശ്രീജേഷിനെയും സഹോദരിയെയും വളർത്തിയത്.
ശ്രീജേഷിന്റെ കുടുംബവീടും സമീപത്ത് ശ്രീജേഷ് വീട് പണിയാനായി നിർമിച്ച അടിസ്ഥാനവും അച്ഛൻ തങ്കപ്പൻനായർ ഇടയ്ക്കിടെ വീടുവിട്ടു പോകുമായിരുന്നു. ഒരുവർഷം മുൻപ് വീടുവിട്ടുപോയ പിതാവ് ഇതുവരെ മടങ്ങിവന്നിട്ടില്ല. അപ്പൂപ്പനും അമ്മൂമ്മയും മരിക്കുകയും സഹോദരിയുടെ വിവാഹം കഴിയുകയും ചെയ്തതോടെ ശ്രീജേഷ് വിദേശത്ത് ജോലിതേടി പോയിരുന്നു.
പിന്നീട് നാട്ടിലെത്തുമ്ബോള്‍ കുടുംബവീട്ടിലും ഓടയം അത്തിവിളയിലെ പിതാവിന്റെ വീട്ടിലുമായിരുന്നു താമസം. മൂന്നുവർഷം മുൻപാണ് കുടുംബവീടിനോടുചേർന്ന് പുതിയ വീട് നിർമിക്കാൻ അടിത്തറയിട്ടത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ പിന്നീട് പണി നടത്താൻ കഴിഞ്ഞില്ല. ഇതിനിടെ മഞ്ഞപ്പിത്തം കാരണം വിദേശത്തുനിന്നു തിരികെവരേണ്ടിയും വന്നു. ഏകാന്ത ജീവിതത്തിന്റെ വിഷമം എന്നും ശ്രീജേഷിനുണ്ടായിരുന്നു.
കുവൈത്തില്‍ പുതിയ ജോലി ലഭിച്ചതോടെ തന്റെ സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. അതെല്ലാമാണ് തീപ്പിടിത്തതില്‍ എരിഞ്ഞില്ലാതായത്. വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സഹോദരീഭർത്താവിന്റെ കെടാകുളത്തെ വീട്ടില്‍ പൊതുദർശനത്തിനു വെച്ചശേഷം വൈകീട്ട് 6.40-ഓടെയാണ് ശ്രീജേഷിന്റെ മൃതദേഹം കുടുംബവീട്ടില്‍ കൊണ്ടുവന്നത്.
ശ്രീജേഷ് വീടിനായി കെട്ടിയിട്ട അടിസ്ഥാനത്തിലാണ് അന്ത്യയാത്രയ്ക്കുള്ള പന്തലും ഒരുക്കിയത്. ചടങ്ങുകളും അന്ത്യോപചാരം അർപ്പിക്കലുമെല്ലാം ഈ കണ്ണീർപ്പന്തലിലായിരുന്നു. ശ്രീജേഷിന്റെ സഹോദരി ആരതി അവസാനമായി കാണാനെത്തിയപ്പോള്‍ അതുവരെ സങ്കടം അടക്കിവെച്ചിരുന്ന ബന്ധുക്കളായ സ്ത്രീകള്‍ വിങ്ങിപ്പൊട്ടി. 7.30-ഓടെ സംസ്കാരച്ചടങ്ങുകള്‍ നടന്നു. ശ്രീജേഷിന്റെ സഹോദരീഭർത്താവ് രാജേഷ് ചിതയ്ക്കു തീകൊളുത്തി.
വി.ജോയി എം.എല്‍.എ., ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, വർക്കല തഹസീല്‍ദാർ അസീഫ് റിജു, ഇടവ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. നാടിന് പ്രിയപ്പെട്ടവനായിരുന്ന ശ്രീജേഷിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇടവ പാറയില്‍ ഗ്രാമം.
ഒരാഴ്ച മുമ്ബുവരെ പ്രദേശത്ത് സജീവമായിരുന്ന ശ്രീജേഷ് കുവൈത്തില്‍ തീപ്പിടിത്തത്തില്‍ മരിച്ചുവെന്ന വാർത്ത നാട്ടുകാർക്ക് അവിശ്വസനീയമായിരുന്നു. അടുത്ത ദിവസങ്ങളില്‍ കണ്ടതിനാല്‍ ശ്രീജേഷ് വിദേശത്തുപോയ വിവരം സുഹൃത്തുക്കള്‍ ഒഴികെയുള്ളവർ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ വ്യാഴാഴ്ച രാത്രി പുറത്തുവന്നപ്പോഴും അത് ശ്രീജേഷ് ആകരുതേയെന്നാണ് സുഹൃത്തുക്കളും നാട്ടുകാരുമടക്കമുള്ളവർ പ്രാർഥിച്ചത്. എന്നാല്‍, മരണം സ്ഥിരീകരിച്ചതോടെ ജന്മനാട് ദുഃഖത്തിലമർന്നു.