എറിഞ്ഞ് കേറി ഇന്ത്യ; പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയം; ബാബറും സംഘവും വീണത് ആറ് റണ്‍സ് അകലെ
ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിലെ ലോ സ്‌കോറിംഗ് ത്രില്ലറില്‍ ചിരവൈരികളായ പാകിസ്ഥാനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ.
ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ വിജയത്തിന് ആറ് റണ്‍സ് അകലെ വീഴുകയായിരുന്നു. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുഎസ്‌എയോടും തോറ്റ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രവേശനം ഇതോടെ തുലാസിലായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കോര്‍: ഇന്ത്യ 119-10 (19), പാകിസ്ഥാന്‍ 113-7 (20)
വിജയലക്ഷ്യമായ 120 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരവസരത്തില്‍ മത്സരം അനായാസം കൈക്കലാക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ഇന്ത്യ അസാമാന്യ ബൗളിംഗ് പ്രകടനത്തിലൂടെ വിജയിച്ച് കയറിയത്. 12.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 73 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന ശേഷമാണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ബാബര്‍ അസം 13(10), മുഹമ്മദ് റിസ്‌വാന്‍ 31(44) എന്നിവര്‍ വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ഇരുവരേയും ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്.