play-sharp-fill
എന്താണ് പ്രത്യേക പദവി. നിലവില്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ക്ക് സ്പെഷ്യല്‍ സ്റ്റാറ്റസ് ഉണ്ട്, എങ്ങനെയാണ് ഇത് അനുവദിക്കുന്നത്…. പരിഗണനാ വിഷയങ്ങള്‍ എന്തെല്ലാമെന്നതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട് ; മോദിയെ വരച്ചവരയില്‍ നിര്‍ത്തി ആന്ധ്രയും ബിഹാറും ഇത് നേടിയെടുക്കുമോ…ഇനിയെന്തെല്ലാമാണ് ഘടകകക്ഷികളില്‍ നിന്ന് ഉണ്ടാകാനിരിക്കുന്ന സമ്മർദങ്ങൾ…ബിജെപിയുടെയും മോദിയുടെയും ഉറക്കം നഷ്ടപ്പെടുമോ

എന്താണ് പ്രത്യേക പദവി. നിലവില്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ക്ക് സ്പെഷ്യല്‍ സ്റ്റാറ്റസ് ഉണ്ട്, എങ്ങനെയാണ് ഇത് അനുവദിക്കുന്നത്…. പരിഗണനാ വിഷയങ്ങള്‍ എന്തെല്ലാമെന്നതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട് ; മോദിയെ വരച്ചവരയില്‍ നിര്‍ത്തി ആന്ധ്രയും ബിഹാറും ഇത് നേടിയെടുക്കുമോ…ഇനിയെന്തെല്ലാമാണ് ഘടകകക്ഷികളില്‍ നിന്ന് ഉണ്ടാകാനിരിക്കുന്ന സമ്മർദങ്ങൾ…ബിജെപിയുടെയും മോദിയുടെയും ഉറക്കം നഷ്ടപ്പെടുമോ

സ്വന്തം ലേഖകൻ

ഇന്ന് സ്ഥാനമേല്‍ക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയെ താങ്ങിനിർത്താനായി തെലുങ്കുദേശം പാർട്ടിയും ജനതാദളും (യു) മുന്നോട്ട് വച്ചിരിക്കുന്ന ഏറ്റവും പ്രധാന ആവശ്യമാണ് സംസ്ഥാനങ്ങളുടെ പ്രത്യേക പദവി. ആന്ധ്രപ്രദേശും ബീഹാറും ഏറെക്കാലമായി ഉയർത്തിയിട്ടും ഫലംകാണാതെ പോയ ഈ നേട്ടം കൈപ്പിടിയിലൊതുക്കാനുള്ള സുവർണ അവസരമായി കണ്ടാണ് ചന്ദ്രബാബു നായിഡുവിൻ്റെയും നിതീഷ് കുമാറിൻ്റെയും നീക്കം.

അങ്ങനെ എടുപിടീന്ന് എടുത്തുകൊടുക്കാൻ പറ്റുന്ന ഒന്നാണോ ഈ പ്രത്യേക പദവി. നിലവില്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ക്ക് ഈ സ്പെഷ്യല്‍ സ്റ്റാറ്റസ് ഉണ്ട്, എങ്ങനെയാണ് ഇത് അനുവദിക്കുന്നത്…. പരിഗണനാ വിഷയങ്ങള്‍ എന്തെല്ലാമെന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിശാസ്ത്രവും ചരിത്രപരവുമായ പോരായ്മകള്‍ നിമിത്തം പരാധീനത നേരിടുന്ന പ്രദേശങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും സഹായിക്കുന്നതിന് 1969ല്‍ അഞ്ചാം ധനകാര്യ കമ്മീഷനാണ് ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കിയത്. ജനസാന്ദ്രത കുറഞ്ഞതും ഗോത്രവർഗങ്ങള്‍ കൂടുതല്‍ താമസിക്കുന്നതുമായ പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥയും മറ്റും പരിഗണിച്ചാണ് ഇത് നല്‍കുന്നത്. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ആവശ്യമായ ഫണ്ടിൻ്റെ 90 ശതമാനവും കേന്ദ്രം നല്‍കണമെന്നാണ് വ്യവസ്ഥ.

നിലവില്‍ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മിർ, അസം, നാഗാലാണ്ട്, ഹിമാചല്‍ പ്രദേശ്, മണിപ്പൂർ, മിസോറോം, മേഘാലയ, സിക്കിം, ത്രിപുര, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ സ്പെഷ്യല്‍ സ്റ്റാറ്റസ് ഉള്ളത്.

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്ലാനിംഗ് കമ്മീഷനും ഉള്‍പ്പെടുന്ന ദേശീയ വികസന കൗണ്‍സിലാണ് (National Development Council – NDC) പ്രത്യേക പദവി നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഈ പദവി നല്കാനുള്ള സാഹചര്യങ്ങള്‍ തുലോം പരിമിതമാണ്. ആന്ധ്രപ്രദേശിനും ബീഹാറിനും ഇത്തവണ ഇത് കിട്ടുന്നെങ്കില്‍ അത് രാഷ്ട്രിയ കാരണങ്ങള്‍ പരിഗണിച്ച്‌ മാത്രമെന്ന് ചുരുക്കം.

2014ല്‍ ആന്ധ്രപ്രദേശിനെ വിഭജിച്ച്‌ തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഉണ്ടായ വലിയ വരുമാനനഷ്ടം പരിഹരിക്കാനെന്ന പേരിലാണ് ഒരു പതിറ്റാണ്ടായി ആന്ധ്ര ഈ ആവശ്യം ഉയർത്തുന്നത്. ഈ നഷ്ടം പരിഹരിക്കാൻ അന്ന് കേന്ദ്രം ഭരിച്ച യുപിഎ സർക്കാർ ആന്ധ്രക്ക് സ്പെഷ്യല്‍ സ്റ്റാറ്റസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ ഇക്കാര്യത്തില്‍ മുഖംതിരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നായിഡു 2019ല്‍ എൻഡിഎ മുന്നണി വിട്ടുപോയത്. പിന്നീട് ആന്ധ്രയില്‍ അധികാരത്തില്‍ വന്ന ജഗ്മോഹൻ റെഡിയും സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്നിട്ടും മോദി സർക്കാർ വഴങ്ങിയിരുന്നില്ല.

അതേ നരേന്ദ്രേ മോദിയെ തന്നെയാണ് വരച്ച വരയില്‍ നിർത്തി ഇത്തവണ നായിഡു കാര്യം സാധിക്കാനൊരുങ്ങുന്നത്. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ എൻഡിഎക്ക് മുന്നില്‍ മറ്റ് വഴികളില്ല. മോദിയില്‍ നിന്ന് ഇക്കാര്യത്തില്‍ ഏതാണ്ട് ഉറപ്പുകിട്ടിയ മട്ടിലാണ് നായിഡുവിൻ്റെ നിലപാടുകള്‍ പുറത്തുവരുന്നത്. അനുവദിച്ച്‌ കിട്ടിയാല്‍ ഇത് ആന്ധ്രയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുമെന്നതില്‍ തർക്കമില്ല. ഒപ്പം ചന്ദ്രബാബു നായിഡുവിൻ്റെയും തെലുങ്കുദേശം പാർട്ടിയുടെയും ഗ്രാഫ് ഉയരും. അതേസമയം ഇതുപോലെ ഇനിയെന്തെല്ലാമാണ് ഘടകകക്ഷികളില്‍ നിന്ന് ഉണ്ടാകാനിരിക്കുന്ന സമ്മർദങ്ങളെന്ന് ആലോചിച്ചാല്‍ ബിജെപിയുടെയും മോദിയുടെയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും.