play-sharp-fill
തോല്‍ക്കുമ്പോഴും താനൊരു ജെയന്റ് കില്ലറാണെന്ന് വീണ്ടും തെളിയിച്ച് ശോഭ സുരേന്ദ്രൻ; ആലപ്പുഴയിലെ സിപിഎം ‘കനല്‍ത്തിരി’ കെടുത്തിയത് ശോഭ തന്നെ; താമര ചിഹ്നത്തിൽ നേടിയത് 28.03 ശതമാനം വോട്ട്; വ്യത്യാസം 11.13 ശതമാനം വോട്ടും; ഒടുവിൽ ശോഭയ്ക്ക് ‘താക്കോല്‍ സ്ഥാനം’ കിട്ടുമോ?

തോല്‍ക്കുമ്പോഴും താനൊരു ജെയന്റ് കില്ലറാണെന്ന് വീണ്ടും തെളിയിച്ച് ശോഭ സുരേന്ദ്രൻ; ആലപ്പുഴയിലെ സിപിഎം ‘കനല്‍ത്തിരി’ കെടുത്തിയത് ശോഭ തന്നെ; താമര ചിഹ്നത്തിൽ നേടിയത് 28.03 ശതമാനം വോട്ട്; വ്യത്യാസം 11.13 ശതമാനം വോട്ടും; ഒടുവിൽ ശോഭയ്ക്ക് ‘താക്കോല്‍ സ്ഥാനം’ കിട്ടുമോ?

ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ബിജെപി മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ.

ഇത്തവണയും സംഭവിച്ചത് അങ്ങനെയാണ്. ആറ്റിങ്ങലിലോ പാലക്കാടോ മത്സരിക്കാനായിരുന്നു ശോഭയ്ക്ക് താല്‍പ്പര്യം. കോഴിക്കോടിന്റെ സംഘടനാ ചുമതല നല്‍കിയത് ആ മണ്ഡലത്തില്‍ മത്സരിക്കാനായിരിക്കുമെന്ന് പ്രതീക്ഷിച്ച്‌ പ്രവർത്തിക്കുകയും ചെയ്തു.


എന്നാല്‍ പാർട്ടി ശോഭയെ നിയോഗിച്ചത് ആലപ്പുഴയിലേക്കാണ്. തോല്‍ക്കുമ്പോഴും താനൊരു ജെയന്റ് കില്ലറാണെന്ന് വീണ്ടും തെളിയിക്കുകയണ് ശോഭ. ബിജെപി സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ച്‌ ആലപ്പുഴയില്‍ ശോഭ നേടിയത് പോള്‍ ചെയ്തതിന്റെ 28.3 ശതമാനം വോട്ടായിരുന്നു. ഈ മുന്നേറ്റമാണ് സിപിഎം പ്രതീക്ഷകളെ തകർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയാണ്. 412338 വോട്ടാണ് സുരേഷ് ഗോപി നേടിയത്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി പരിവേഷവുമായി രാജീവ് ചന്ദ്രശേഖർ രണ്ടാമത് എത്തി ബിജെപിക്ക് വേണ്ടി പോരാട്ടം കടുപ്പിച്ചു.
342078 വോട്ടാണ് തിരുവനന്തപുരത്ത് രാജീവ് നേടിയത്.

മറ്റൊരു ബിജെപി സ്ഥാനാർത്ഥിക്കും തിരുവനന്തപുരം ലോക്‌സഭയില്‍ കിട്ടാത്ത വോട്ട്. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനും മൂന്ന് ലക്ഷം വോട്ട് നേടി. 311779 മുരളീധരനും നേടി. ഇവർക്കൊപ്പം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനില്‍ ആന്റണിക്ക് വേണ്ടിയും എക്‌സിറ്റ് പോളുകള്‍ വിജയമന്ത്രിമൊരുക്കി.

എന്നാല്‍ അനിലിന് പ്രതീക്ഷ കാക്കാനായില്ല. ഇവിടെയാണ് ശോഭാ സുരേന്ദ്രന്റെ 299648 വോട്ടിന്റെ പ്രസക്തി. ശോഭയുടെ ഈ വോട്ടു പിടിത്തമാണ് ആലപ്പുഴയിലെ സിപിഎം കനല്‍ത്തിരി കെടുത്തിയത്. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്താൻ കഴിയുന്ന ജനപ്രീതി തനിക്കുണ്ടെന്ന് വീണ്ടും തെളിയിക്കുയാണ് ശോഭ.