play-sharp-fill
തീരാവ്യാധിയുമായി ആശുപത്രികൾ കയറിയിറങ്ങിയത് ആറ് വർഷം; ഒടുവിൽ രക്ഷയായി കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളി വിഭാഗം ഡോക്ടർമാർ; 55കാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 13 കിലോഗ്രാം ഭാരമുള്ള മുഴ

തീരാവ്യാധിയുമായി ആശുപത്രികൾ കയറിയിറങ്ങിയത് ആറ് വർഷം; ഒടുവിൽ രക്ഷയായി കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളി വിഭാഗം ഡോക്ടർമാർ; 55കാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 13 കിലോഗ്രാം ഭാരമുള്ള മുഴ

കോട്ടയം: ആറുവർഷമായി തീരാവ്യാധിയുമായി ആശുപത്രികൾ കയറി ഇറങ്ങിയ 55 കാരിക്ക് കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളി വിഭാഗം ഡോക്ടർമാർ രക്ഷയായി.

വയറു വീർത്തുവരുന്ന ബുദ്ധിമുട്ടുമായി ആശുപത്രിയിൽ എത്തിയ രോഗിയുടെ അണ്ഡാശയത്തിൽ നിന്ന് 13 കിലോഗ്രാം ഭാരമുള്ള മുഴയാണ് ഓപ്പറേഷനിലൂടെ നീക്കം ചെയ്തത്. അതിസങ്കീർണ്ണമായ ശസ്ത്രക്രിയയാണ് രോഗിക്ക് വേണ്ടിവന്നത്.


മണിക്കുറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.
പല ആശുപത്രികളും കയ്യൊഴിഞ്ഞ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ആശുപത്രിയുടെ യശ്ശസ് ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ: ബ്ലസി ബിനു സാം , ഡോ: ലിന , ഡോ: കിരൺ, ഡോ: നൂറൽ, നഴ്സ് രശ്മി എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഡോ: റജിമോൻ, ഡോ: സഫ്ന, ഡോ: കവിത, ഡോ: നിർമ്മല, ഡോ: ലിസ എന്നിവർ അടങ്ങിയ ടീമായിരുന്നു അനസ്ത്യേഷ്യയ്ക്ക് നേതൃത്വം നൽകിയത്.

നേഴ്സിങ്ങ് അസിസ്റ്റന്റ് ഉമൈബാൻ അറ്റൻഡർമാരായ കുഞ്ഞുമോൾ ഷാജി, ഗീത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ച മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.