play-sharp-fill
യു.ഡി.എഫ് നെടുങ്കോട്ടയെന്ന പാരമ്പര്യം ഊട്ടിയുറപ്പിച്ച്‌ കോട്ടയം; ഇടത് കോട്ടകളിലടക്കം പിന്നാക്കം പോയി ചാഴികാടൻ; ഇടത് വോട്ടുകള്‍ തുഷാർ പെട്ടിയിലാക്കിയത് തിരിച്ചടിയായി; വാടിക്കരിഞ്ഞ് രണ്ടില; ഇനിയെന്ത്…?

യു.ഡി.എഫ് നെടുങ്കോട്ടയെന്ന പാരമ്പര്യം ഊട്ടിയുറപ്പിച്ച്‌ കോട്ടയം; ഇടത് കോട്ടകളിലടക്കം പിന്നാക്കം പോയി ചാഴികാടൻ; ഇടത് വോട്ടുകള്‍ തുഷാർ പെട്ടിയിലാക്കിയത് തിരിച്ചടിയായി; വാടിക്കരിഞ്ഞ് രണ്ടില; ഇനിയെന്ത്…?

കോട്ടയം: യു.ഡി.എഫ് നെടുങ്കോട്ടയെന്ന പാരമ്പര്യം ഊട്ടിയുറപ്പിച്ച്‌ തുടർച്ചയായ നാലാം തവണയും കോട്ടയം.

87,266 വോട്ടിന്റെ ആധികാരിക ജയമാണ് ഫ്രാൻസിസ് ജോർജ് നേടിയത്. കഴിഞ്ഞ തവണ 1.06 ലക്ഷം വോട്ടിന് ജയിച്ച തോമസ് ചാഴികാടൻ ഇക്കുറി ഇടത് കോട്ടകളിലടക്കം പിന്നാക്കം പോയി. വോട്ടിംഗ് ശതമാനം ഉയർത്താനായത് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് ആശ്വാസമായി.


ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വൈക്കം ഒഴികെ ആറിടത്തും ഫ്രാൻസിസ് ജോർജ് ലീഡ് നേടി. എല്‍.ഡി.എഫ് ജനപ്രതിനിധികളുള്ള വൈക്കത്തും ഏറ്റുമാനൂരും ചാഴികാടന് പ്രതീക്ഷിച്ച ലീഡ് നേടാനുമായില്ല. ഇരുമണ്ഡലങ്ങളിലേയും ഇടത് വോട്ടുകള്‍ തുഷാർ പെട്ടിയിലാക്കിയത് തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസിന്റെ തട്ടകമായ കടുത്തുരുത്തിയിലും, പാലായിലും ചാഴികാടൻ ഏറെ പിന്നിലായി. ശരാശരി ഓരോ മണ്ഡലത്തിലും ഇരുപത് ശതമാനം വോട്ട് തുഷാർ നേടി. 11933 വോട്ട് നോട്ട നേടി.

തുടക്കം മുതല്‍ ഫ്രാൻസിസ് ജോർജിനായിരുന്നു ആധിപത്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈക്കം,ഏറ്റുമാനൂർ മണ്ഡലങ്ങളിലായിരുന്നു ഇടതുസ്ഥാനാർത്ഥികള്‍ വിജയിച്ചത്. ബാക്കി മണ്ഡലങ്ങളില്‍ പിന്നാക്കം പോയാലും ഇരു മണ്ഡലങ്ങളിലുമുള്ള വൻ ലീഡിലൂടെ മുന്നേറാമെന്നായിരുന്നു ചാഴികാടന്റെ പ്രതീക്ഷ.

വൈക്കത്ത് 5196 വോട്ടിന്റെ മാത്രം ലീഡാണ് ലഭിച്ചത്. സി.പി.എമ്മിന്റെ കോട്ടകളില്‍ ചാഴികാടൻ പിന്നാക്കം പോയത് വരും ദിവസങ്ങളില്‍ ചർച്ചയാകും. രാജ്യത്ത് ആദ്യമായി പ്രചാരണത്തിനിറങ്ങിയതും രണ്ടിലയെന്ന ചിഹ്നത്തിന്റെ ഗുണവും അനുകൂലമാകുമെന്നായിരുന്നു ഇടതു ക്യാമ്പിന്റെ പ്രതീക്ഷ.