play-sharp-fill
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു ; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പോലീസ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു ; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി : ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ കേസിലെ പ്രതി വർഷങ്ങൾക്കു ശേഷം പോലീസിൻ്റെ പിടിയിൽ. കാഞ്ഞിരപ്പള്ളി, നാച്ചികോളനി പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

2015, 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം, ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, ഈ കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു.


ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് ഏർവാടിയിൽ നിന്നുമാണ് പ്രതി പോലീസിന്റെ പിടിയിലായത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ എം.എസ്, സി.പി.ഓ മാരായ ശ്രീരാജ്, വിമൽ ബി. നായർ, അരുൺ കെ.അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.