play-sharp-fill
ഏറ്റുമാനൂരിൽ 11 വീടുകൾ വെള്ളത്തിലായി: 60 ഓളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ഏറ്റുമാനൂരിൽ 11 വീടുകൾ വെള്ളത്തിലായി: 60 ഓളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

 

ഏറ്റു മാനൂർ: ഏറ്റു മാനൂർ – പാലാ റോഡിൽ മംഗല കലുങ്കിന് സമീപം വീടുകളിൽ വെള്ളം കയറി. 11

വീടുകളിലെ അറുപതോളം ആളുകളെ മാറ്റി പാർപ്പിച്ചു. ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.

മംഗല കലുങ്കിന് സമീപം താമസിക്കുന്ന 11 വീടുകളിലാണ് വെള്ളം കയറിയത്. ഇന്നു രാവിലെ മുതലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം കയറാൻ തുടങ്ങിയത്. സമീപത്തെ തോട്ടിൽനിന്നുള്ള ശക്തമായ ഒഴുക്കു കൂടിയായതോടെ ജലനിരപ്പ് ഉയർന്നു. വിവരം അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് പ്രായമായവരെ കരയിൽ

എത്തിച്ചത്. പിന്നീട് ഇവരെ ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. വീടിനുളളിൽ മൂന്നടിയിലധികം വെള്ളമുണ്ട്.

മംഗല കലുങ്ക് പട്രാസ് തോട്ടിലെ ആഴം കുറയുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. തോടിന്റെ തിട്ടയിടിഞ്ഞതും മറ്റൊരു കാരണമാകുന്നു. തോട്ടിലെ മണ്ണ് നീക്കം ചെയ്യണമെന്നാണ് ആവശ്യം.