ഒറ്റ റീച്ചാര്‍ജില്‍ 300 ദിവസം വാലിഡിറ്റി, മാസം ചെലവ് 79 രൂപ മാത്രം! കുറഞ്ഞ നിരക്കില്‍ ദീർഘമായ വാലിഡിറ്റി : എതിരാളികളെ ഞെട്ടിച്ച് ബിഎസ്എൻഎൽ
സ്വന്തം ലേഖകൻ
ബിഎസ്‌എൻഎല്ലിന് ഏറെ സ്വാധീനമുള്ള രാജ്യത്തെ പ്രധാന ടെലിക്കോം സർക്കിളുകളില്‍ ഒന്നാണ് കേരളം. ബിഎസ്‌എൻഎല്‍ വരിക്കാർക്കായി 4ജി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസിന്റെ (TCS) നേതൃത്വത്തിലുള്ള കണ്‍സോർഷ്യത്തിന്റെ നേതൃത്വത്തില്‍ ഒരു വഴിക്ക് നടക്കുന്നുണ്ട്. അധികം വൈകാതെ ബിഎസ്‌എൻഎല്‍ 4ജി രാജ്യത്തിന്റെ കൂടുതല്‍ ടെലിക്കോം സർക്കിളുകളിലേക്ക് എത്തും എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാല്‍ മറുവശത്ത് ബിഎസ്‌എൻഎല്‍ വരിക്കാർ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു.
ഈ വർഷം മാർച്ചില്‍ നഷ്ടമായ വരിക്കാരുടെ എണ്ണം ബിഎസ്‌എൻഎല്ലിനെപ്പോലും ഞെട്ടിച്ചിരുന്നു. ആ കണക്കുകള്‍ പുറത്തുവന്നതോടെ 4ജിക്കായുള്ള നടപടികള്‍ അല്‍പ്പം ചൂടുപിടിക്കുകയും ചെയ്തിരുന്നു. എങ്കിലും ബിഎസ്‌എൻഎല്‍ 4ജി എപ്പോള്‍ എത്തുമെന്നകാര്യത്തില്‍ ഇനിയും അത്ര വ്യക്തത പോര, അധികൃതർ ചില തിയതികള്‍ ഒക്കെ പറയുന്നുണ്ടെങ്കിലും ഇതിനുമുൻപും അത്തരം തീയതികള്‍ കേട്ടിട്ടുള്ളതിനാല്‍ ആളുകള്‍ അത് വിശ്വാസത്തിലെടുക്കുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലവിധ പ്രതിസന്ധികള്‍ക്കിടയിലും ബിഎസ്‌എൻഎല്‍ സിം കാർഡുമായി മുന്നോട്ട് പോകുന്ന ധാരാളം വരിക്കാരുണ്ട്. അവരില്‍ പലരും ബിഎസ്‌എൻഎല്‍ സെക്കൻഡറി സിം ആയാണ് ഉപയോഗിച്ച് പോരുന്നത്. എന്തൊക്കെയോ കാരണങ്ങളുടെ പേരില്‍ എന്നോ തുടങ്ങിയ കണക്ഷൻ ഇപ്പോഴും തുടർന്നുപോകുന്ന വരിക്കാരും ഉടൻ തന്നെ പോർട്ട് ചെയ്ത് മറ്റ് ഏതെങ്കിലും കമ്ബനിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരും ഇപ്പോള്‍ ബിഎസ്‌എൻഎല്‍ വരിക്കാർക്കിടയിലുണ്ട്.
പോർട്ട് ചെയ്ത് മറ്റ് കമ്പനികളുടെ വരിക്കാരായി പോകേണ്ടവർക്ക് അതിനുള്ള അവസരം തുറന്നുകിടപ്പുണ്ട്. എന്നാല്‍ അതല്ല, ഒരു സെക്കൻഡറി സിം ആയിട്ടാണെങ്കിലും ബിഎസ്‌എൻഎല്‍ സിം നിലനിർത്തണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അവർക്ക് അനുയോജ്യമായ ഒരു പ്ലാൻ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വാലിഡിറ്റി ലഭ്യമാക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന ബിഎസ്‌എൻഎല്‍ വരിക്കാർക്കുള്ള ആ റീച്ചാർജ് ഓപ്ഷൻ 797 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്. ഒരുകാലത്ത് ഇത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഒരു വർഷ വാലിഡിറ്റി നല്‍കിയിരുന്ന പ്ലാൻ ആയിരുന്നു. എന്നാല്‍ ഇടക്കാലത്ത് ബിഎസ്‌എൻഎല്‍ ഈ പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറച്ചു. അങ്ങനെയാണ് 365 ദിവസ പ്ലാൻ 300 ദിവസ പ്ലാനായി മാറിയത്.
ഇപ്പോഴും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്‌എൻഎല്‍ വരിക്കാർക്കുള്ള ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷൻ 797 രൂപയുടെ പ്ലാൻ ആണ്. 365 ദിവസ വാലിഡിറ്റി തികച്ച് കിട്ടുന്നില്ല എങ്കിലും ഏതാണ്ട് 10 മാസത്തിനടുത്ത് വാലിഡിറ്റി ഇതില്‍ ലഭിക്കുന്നു, അതും തുച്ഛമായ നിരക്കില്‍.
797 രൂപയുടെ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാനിന്റെ നേട്ടങ്ങള്‍: ഇത് പ്രധാനമായും വാലിഡിറ്റി കേന്ദ്രീകരിച്ചുള്ള റീച്ചാർജ് പ്ലാൻ ആണ്. എങ്കിലും ആദ്യ 60 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്‌എംഎസും സൗജന്യമായി ലഭിക്കും. ശേഷിക്കുന്ന 240 ദിവസവും സിം വാലിഡിറ്റി ഉണ്ടാകുമെങ്കിലും കോളിങ്, ഡാറ്റ ആനുകൂല്യങ്ങള്‍ ലഭ്യമാകില്ല.
ഇൻകമിങ് കോളുകള്‍ 300 ദിവസ വാലിഡിറ്റി കാലയളവ് മുഴുവൻ ലഭ്യമാകും. ആദ്യ 60 ദിവസം കഴിഞ്ഞ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങള്‍ ആവശ്യമാണെങ്കില്‍ ബിഎസ്‌എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളെയും ടോക്ടൈം പ്ലാനുകളെയും ആശ്രയിക്കാവുന്നതാണ്. 60 ദിവസത്തിന് ശേഷം ഡാറ്റയും കോളിങ്ങും നടക്കില്ലെങ്കിലും ഇൻകമിങ് ലഭിക്കും എന്നതും സിം കട്ടാകില്ല എന്നതും ഏറെ പേർക്ക് ആശ്വാസമാകും.
ഈ 797 രൂപയുടെ പ്ലാൻ കൃത്യമായി പറഞ്ഞാല്‍ 300 ദിവസ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഏകദേശം 10 മാസത്തിനടുത്ത് വാലിഡിറ്റി ഇതില്‍ ലഭിക്കും. ഈ പത്ത് മാസത്തേക്ക് പ്രതിമാസം ഏകദേശം 79+ രൂപ മാത്രമാണ് ഈ പ്ലാനിന് ചെലവാകുക. ഇത്ര കുറഞ്ഞ നിരക്കില്‍ ദീർഘമായ വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ വേറെ കാണാനാകില്ല.