play-sharp-fill
വല്ലകം പാലത്തിനു സമീപമുള്ള കോഫി റസ്റ്റോറന്റിൽ നിന്ന് 12,000 രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞു ; കേസിൽ മധ്യവയസ്കനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

വല്ലകം പാലത്തിനു സമീപമുള്ള കോഫി റസ്റ്റോറന്റിൽ നിന്ന് 12,000 രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞു ; കേസിൽ മധ്യവയസ്കനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

വൈക്കം : മോഷണ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഏലപ്പാറ വാലുച്ചിറ വീട്ടിൽ ജോസ് എന്നുവിളിക്കുന്ന ജോസഫ് (71) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി വല്ലകം പാലത്തിനു സമീപം വൈക്കം ചാലകപറമ്പ് സ്വദേശി നടത്തിയിരുന്ന കോഫി റസ്റ്റോറന്റിന്റെ പാതി അടച്ചിരുന്ന ഷട്ടറിലൂടെ അകത്തുകടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർത്തിയ തിരച്ചിലിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ വിജയശങ്കർ, പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.