play-sharp-fill
കുടുംബവും കുട്ടികളും വേണമെന്ന് ഒരുപാട് ആഗ്രഹിച്ചു, എന്നാൽ ഇപ്പോൾ അതൊന്നുമില്ല, ജീവിതം കുറെ പഠിപ്പിച്ചു :ബാലയുടെ ഭാര്യ എലിസബത്ത്

കുടുംബവും കുട്ടികളും വേണമെന്ന് ഒരുപാട് ആഗ്രഹിച്ചു, എന്നാൽ ഇപ്പോൾ അതൊന്നുമില്ല, ജീവിതം കുറെ പഠിപ്പിച്ചു :ബാലയുടെ ഭാര്യ എലിസബത്ത്

 

കൊച്ചി: നടൻ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞത് മുതലാണ് ഭാര്യയായ എലിസബത്തിനെ പുറംലോകം അറിയുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍ നിറഞ്ഞു.

 

നിലവില്‍ രണ്ടാളും വിവാഹബന്ധം വേര്‍പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം. അതേ സമയം യൂട്യൂബ് ചാനലിലൂടെ തന്‍റെ വിശേഷങ്ങള്‍ എലിസബത്ത് പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ തന്‍റെ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

എല്ലാരും അറിഞ്ഞിരുന്നല്ലോ, ഞാന്‍ ഒരു ടൂര്‍ പോയിരുന്നു. ഡാഡിയും മമ്മിയുമായിട്ടാണ് പോയത്. ഏകദേശം ഏഴോളം രാജ്യങ്ങള്‍ നമ്മള്‍ വിസിറ്റ് ചെയ്തു. ഒരു ടീമിനൊപ്പമാണ് പോയത്. മൊത്തം നാല്‍പതോളം പേരുണ്ടായിരുന്നു. നല്ല അടിപൊളി എക്‌സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് അതുപോലൊരു ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു എന്നാണ് പിന്നീട് തോന്നിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇനി എന്ത് വേണമെന്ന ചോദ്യ ചിഹ്നത്തില്‍ നില്‍ക്കുമ്പോഴാണ് അത്തരത്തില്‍ ഒരു ട്രിപ്പ് നടത്തിയത്. ഇത്രയധികം രാജ്യങ്ങള്‍ കണ്ടപ്പോഴാണ് ഇനിയും കുറേയധികം കാഴ്ചകള്‍ കാണാനുണ്ടെന്ന് മനസിലായത്.

 

മുന്‍പൊക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങള്‍ വേണം, കുറേ ട്രിപ്പ് പോകണം, അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂടുതല്‍ അടുക്കാനും അറ്റാച്ച്‌മെന്റ് വെക്കാനുമൊക്കെ പേടി ആയിരുന്നു.

 

അതിലുണ്ടായിരുന്ന നാല്‍പത് പേരും എനിക്കൊരു കുടുംബം പോലെയാണ് തോന്നിയത്. ഇനിയും കുറെ ട്രിപ്പ് നടത്തണമെന്നും, ഇനിയും കുറെ രാജ്യങ്ങളും അവിടുത്തെ കള്‍ച്ചറും ഫുഡും എക്സ്പ്ലോര്‍ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ ബാക്കിയാണ്. എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അല്ലേ നമുക്ക് ജീവിക്കാന്‍ പ്രചോദനം ഉണ്ടാകൂ.

 

ഇപ്പോള്‍ അത്തരത്തില്‍ കുറെ ആഗ്രഹങ്ങള്‍ എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചതാണ് ഈ യാത്രയിലൂടെ. ഇനിയും ഒരുപാട് യാത്രകള്‍ ജീവിതത്തില്‍ നടത്താന്‍ ബാക്കിയുണ്ട്. അങ്ങനെ എന്റെ ജീവിതത്തില്‍ നല്ലൊരു കാര്യം നടന്നു. യാത്രകളുടെ വിശേഷങ്ങള്‍ എല്ലാം ഒരു വ്ലോഗ് ആയി തന്റെ ചാനലിലൂടെ വരുമെന്നും എലിസബത്ത് പറഞ്ഞു.