41-ാം വയസ്സിൽ എ ഡി എച്ച് ഡി രോഗബാധിതനാണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസിൽ, അറിഞ്ഞിരിക്കാം പ്രധാന ലക്ഷണങ്ങൾ
കൊച്ചി: സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസില്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസില്‍.
ഇപ്പോഴിതാ തനിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. 41-ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും ഫഹദ് പറഞ്ഞു.
കോതമംഗലം പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍. എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാൻ കഴിയുകയാണെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും ഫഹദ് കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
പ്രധാന ലക്ഷണങ്ങള്‍
ഏകാഗ്രതയില്ലാത്ത തരത്തിലുള്ള ശ്രദ്ധക്കുറവ്, തുടർച്ചയായതും അലക്ഷ്യ സ്വഭാവമുള്ളതുമായ ചലനങ്ങള്‍, പൊടുന്നനെ സംസാരിക്കാനും എടുത്തുചാടി കാര്യങ്ങള്‍ ചെയ്യാനുമുള്ള അക്ഷമ നിറഞ്ഞ പ്രവണത എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങള്‍. ഇലക്‌ട്രിക് സ്വിച്ചുകളിലും ഉപകരണങ്ങളിലും നടത്തുന്ന പരീക്ഷണങ്ങള്‍, ഉയരത്തില്‍ നിന്ന് താഴേക്ക് ചാടല്‍, അതിവേഗത്തില്‍ മരം കയറല്‍ തുടങ്ങിയവ ഇവരുടെ ചില പ്രവൃത്തികള്‍ ചിലപ്പോഴെങ്കിലും അപകടങ്ങളില്‍ കലാശിക്കുകയും ജീവൻതന്നെ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയേ്തക്കാം.
മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ തോല്‍വി അംഗീകരിക്കാൻ മടി, പൊടുന്നനെ ക്ഷോഭിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതി എന്നിവയും കാണാറുണ്ട്. ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചുകൊടുക്കാത്ത പക്ഷം അക്രമം കാണിക്കാനുള്ള പ്രവണതയുണ്ടാകും. ക്യൂ നില്‍ക്കുക, ക്ഷമയോടെ ഒരു കാര്യത്തിനായി കാത്തിരിക്കുക തുടങ്ങിയവ ഇത്തരക്കാർക്ക് ഏറെ പ്രയാസമാണ്. ചില കുട്ടികളില്‍ മേല്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം നിരന്തരമായ കളവ് പറച്ചില്‍, മോഷണം, ക്ലാസ്സില്‍ പോകാതിരിക്കുക, മൃഗങ്ങളെയും മറ്റും അകാരണമായി ഉപദ്രവിക്കുക, വീട് വിട്ട് ഓടിപ്പോകുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ഈ അവസ്ഥയെ ഹൈപ്പർ കൈനറ്റിക് കോണ്‍ഡക്‌ട് ഡിസോർഡർഎന്ന പേരിലാണ് വിശേഷിപ്പിക്കാറുള്ളത്.