play-sharp-fill
സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരില്‍ വ്യാജ ജൈവവളം ഇറക്കി കർഷകരെ വഞ്ചിക്കുന്നതായി പരാതി

സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരില്‍ വ്യാജ ജൈവവളം ഇറക്കി കർഷകരെ വഞ്ചിക്കുന്നതായി പരാതി

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം: സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരില്‍ വ്യാജ ജൈവവളം ഇറക്കി കർഷകരെ വഞ്ചിക്കുകയും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നതായി പരാതി.മാലിന്യം നിറച്ച ഇരുന്നൂറിലധികം ചാക്കുകളുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലോറിയെത്തിയതായാണ് പരാതി.

സൗത്ത് റസിഡന്‍റ്സ് അസോസിയേഷൻ പ്രദേശത്താണ് ചാക്കില്‍ നിറച്ച മാലിന്യം അടുക്കി വച്ചിരുന്നത്. നാട്ടുകാർ നഗരസഭാ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചതോടെ നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ദുർഗന്ധം വമിക്കുന്ന ചാക്കുകള്‍ മാറ്റാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളം കൃഷിയാവശ്യത്തിനാണെന്നും രേഖകളും ബില്ലും വേണ്ടെന്നുമാണ് ലോഡുമായെത്തിയ ഏജൻസിക്കാരുടെ വാദം. കിലോയ്ക്ക് മൂന്ന് രൂപ പ്രകാരമാണ് ഇവർ വളം നല്‍കുന്നത്.ഒരു കിലോ രണ്ട് കിലോ പായ്ക്കറ്റുകളിലാക്കിയും നല്‍കുന്നുണ്ട്. വളത്തിന്‍റെ ഗുണമേന്മ കർഷകർ ഉറപ്പുവരുത്തണമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.