play-sharp-fill
ഡ്രൈ ഡേ പിൻവലിക്കില്ല; പ്രവര്‍ത്തന സമയവും കൂട്ടില്ല; ലൈസൻസ് ഫീസ് ഉയര്‍ത്തുന്നതും തുടരും; ബാര്‍ മുതലാളിമാര്‍ ആഗ്രഹിക്കുന്ന ഇളവുകള്‍ ഒന്നും നല്‍കില്ലെന്ന കടുത്ത നിലപാടില്‍ സിപിഐ; ആ ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരണം;   ഇടതുമുന്നണിയിൽ നിര്‍ണ്ണായകമായി മദ്യനയ ചര്‍ച്ചകള്‍…..!

ഡ്രൈ ഡേ പിൻവലിക്കില്ല; പ്രവര്‍ത്തന സമയവും കൂട്ടില്ല; ലൈസൻസ് ഫീസ് ഉയര്‍ത്തുന്നതും തുടരും; ബാര്‍ മുതലാളിമാര്‍ ആഗ്രഹിക്കുന്ന ഇളവുകള്‍ ഒന്നും നല്‍കില്ലെന്ന കടുത്ത നിലപാടില്‍ സിപിഐ; ആ ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരണം; ഇടതുമുന്നണിയിൽ നിര്‍ണ്ണായകമായി മദ്യനയ ചര്‍ച്ചകള്‍…..!

തിരുവനന്തപുരം: ബാർ അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ മദ്യ നയം തയ്യാറാക്കുക കരുതോടെ.

സിപിഐയും ഈ വിഷയത്തില്‍ നിലപാട് കടുപ്പിക്കും. മദ്യ നയം ഇടതു മുന്നണിക്കുള്ളില്‍ ചർച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെടും. ഐടി പാർക്കുകളിലെ ബാർ ലൈസൻസില്‍ അടക്കം ഇനി ഇടതു മുന്നണിയാകും തീരുമാനം എടുക്കുക.

മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ആരോപണം ഫെഡറേഷൻ ഒഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാർ തള്ളിയിരുന്നു. ഫെഡറേഷൻ ഒഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പിലൂടെ നല്‍കിയ ശബ്ദ സന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതികരിച്ചു.
സിപിഎമ്മുമായി അടുത്തു നില്‍ക്കുന്ന വ്യക്തികൂടിയാണ് സുനില്‍കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യനയത്തിന്റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. പ്രാരംഭ ചർച്ചകള്‍പോലും ആയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ മദ്യനയത്തില്‍ ഇങ്ങനെ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്ന് പറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നു എന്നുള്ളത് ഗൗരവമായാണ് കാണുന്നത്.

അതിശക്തമായിട്ടുള്ള നടപടി അത്തരക്കാർക്കെതിരായി ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു. വിവാദ പശ്ചാത്തലത്തി്ല്‍ ഡ്രൈ ഡേ തുടരും. ഡ്രൈ ഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷും വ്യക്തമാക്കിയിട്ടുണ്ട്. ആലോചിച്ചിട്ടുപോലുമില്ല. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. തെറ്റായ വാർത്തകള്‍ വിശ്വസിച്ച്‌ അവസരം മുതലെടുക്കാൻ ചില കുബുദ്ധികള്‍ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാനെന്നാണ് എന്നുവേണം അനുമാനിക്കാനെന്നാണ് മന്ത്രി പറയുന്നത്. ഇതില്‍ നിന്ന് തന്നെ ഡ്രൈഡേ മാറ്റില്ലെന്ന വിലയിരുത്തല്‍ സജീവമാണ്.