play-sharp-fill
അട്ടപ്പാടി കാട്ടി മലയിൽ അകപ്പെട്ട മലപ്പുറം സ്വദേശികളെ രക്ഷപ്പെടുത്തി: മഴ കാരണം വനത്തിൽ കുടുങ്ങിപ്പോയെന്ന് യുവാക്കൾ

അട്ടപ്പാടി കാട്ടി മലയിൽ അകപ്പെട്ട മലപ്പുറം സ്വദേശികളെ രക്ഷപ്പെടുത്തി: മഴ കാരണം വനത്തിൽ കുടുങ്ങിപ്പോയെന്ന് യുവാക്കൾ

 

പാലക്കാട്: അനധികൃതമായയി പാലക്കാട് അട്ടപ്പാടി കാട്ടി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ അഷ്‌കർ, സൽമാൻ, സെഹാനുദ്ദിൻ, മഹേഷ്‌ എന്നിവരെയാണ് രക്ഷിച്ചത്. കാട് കാണാൻ വനത്തിൽ കയറിയ സംഘം വഴിതെറ്റി കാട്ടിമലയിൽ അകപ്പെടുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയത്.

 

മലപ്പുറത്ത് നിന്നും അട്ടപ്പാടി സന്ദർശനത്തിനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തിൽ കയറിയ യുവാക്കൾ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തതോടെ കാട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ വഴി തെറ്റി. യുവാക്കൾ മലയിൽ കുടുങ്ങിയ വിവരം ലഭിച്ചതോടെ പൊലീസും ഫയർഫോഴ്സു സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാക്കള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

 

നാല് പേരും സുരക്ഷിതരാണെന്നും പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് യുവാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു. ഇന്ന് ഇവരെ അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group