play-sharp-fill
ഏറ്റുമാനൂരിൽ ഭിക്ഷാടന മാഫിയക്കെതിരെയുള്ള  ബോർഡ് തകർത്ത നിലയിൽ

ഏറ്റുമാനൂരിൽ ഭിക്ഷാടന മാഫിയക്കെതിരെയുള്ള ബോർഡ് തകർത്ത നിലയിൽ

 

ഏറ്റുമാനൂര്‍: ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ കീഴിൽ സ്ഥാപിച്ച ഭിക്ഷാടനവും അനധികൃത പിരിവുകളും വീടുകയറിയുള്ള അനധികൃത കച്ചവടങ്ങളും നിരോധിച്ചിരിക്കുന്നു എന്ന ബോർഡുകൾ തകർത്ത നിലയിൽ. നഗരസഭയുടെയും ഏറ്റുമാനൂര്‍ പോലീസിന്‍റെയും സഹകരണത്തോടെ സ്ഥാപിച്ച ബോർഡുകളായിരുന്നു. ഏറ്റുമാനൂര്‍ ടൗണിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നഗരസഭയുമായി ചേര്‍ന്ന് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ഒരു ദിശാബോര്‍ഡും ചുവടെ പിഴുതെടുത്തിട്ടുണ്ട്.

 

എം.സി.റോഡില്‍ പടിഞ്ഞാറെ നടയ്ക്കു സമീപം ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് ശനിയാഴ്ച രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത് തൊട്ടടുത്ത് മാലിന്യം നിറഞ്ഞുകിടക്കുന്ന കുറ്റികാട്ടിലേക്ക് വലിച്ചെറിഞ്ഞിഞ്ഞു. എം.സി.റോഡ് നവീകരണവേളയില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഇവിടെ മാറ്റി സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്.

 

ഭിക്ഷാടന മാഫിയായ്‌ക്കെതിരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു വരുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോര്‍ഡ് നശിപ്പിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റസിഡന്‍റ്സ് അസോസിയേഷന്‍ പോലീസിനും മന്ത്രി വി.എന്‍.വാസവനും നഗരസഭ, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി.