play-sharp-fill
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ മെത്രാപ്പൊലീത്തയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഇന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക്; ബിലീവേഴ്സ് കണ്‍വെൻഷൻ സെന്‍ററില്‍ പൊതുദർശനം

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ മെത്രാപ്പൊലീത്തയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഇന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക്; ബിലീവേഴ്സ് കണ്‍വെൻഷൻ സെന്‍ററില്‍ പൊതുദർശനം

കൊച്ചി: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു.

പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും.

ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. നാളെ രാവിലെ 9 മണി മുതല്‍ മറ്റന്നാള്‍ രാവിലെ വരെ ബിലീവേഴ്സ് കണ്‍വെൻഷൻ സെന്‍ററില്‍ പൊതുദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം.