play-sharp-fill
വൈദ്യുതി ചാർജ് അടച്ചില്ല ; ചരിത്രത്തിലാദ്യമായി കോട്ടയം നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി ; കോട്ടയം നഗരസഭയുടെ ഭരണം സ്തംഭനത്തിലേയ്ക്ക്

വൈദ്യുതി ചാർജ് അടച്ചില്ല ; ചരിത്രത്തിലാദ്യമായി കോട്ടയം നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി ; കോട്ടയം നഗരസഭയുടെ ഭരണം സ്തംഭനത്തിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ചരിത്രത്തിലാദ്യമായി കോട്ടയം നഗരസഭയുടെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബി.


1.38 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്നാണ് കോട്ടയം നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി അധിക്യതർ വിച്ഛേദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തിങ്കളാഴ്ച ജനറേറ്റർ ഉപയോഗിച്ച് നഗരസഭ പ്രവർത്തിപ്പിക്കേണ്ട ഗതികേടിലാണ് നഗരസഭ എത്തിയത്. തുടർന്ന് നഗരസഭ അധ്യക്ഷയുടെ അഭ്യർത്ഥന മാനിച്ച് കെ എസ് ഇ ബി അധിക്യതർ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

നഗരസഭ ആസ്ഥാനത്തെ വൈദ്യുതി ബില്ല് അടക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് വന്ന പിഴവാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ നഗരസഭ സെക്രട്ടറി അവധിയായതിനെ തുടർന്നാണ് ബില്ല് അടക്കാൻ താമസമുണ്ടായത് എന്നാണ് ജീവനക്കാർ പറയുന്നത്.

നഗരസഭയുടെ വൈദ്യുതി ബില്ല് പോലും കൃത്യമായി അടയ്ക്കാൻ തയ്യാറാകാത്ത നഗരസഭാ അധികാരികളുടെ അനാസ്ഥ നഗരഭരണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ പറഞ്ഞു