കോട്ടയത്തെ വസ്ത്രം ടെക്സ്റ്റൈൽസ് ഉടമ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള എൻ.സി.എസ് ഫിനാൻസിലെ തട്ടിപ്പ്; റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നഷ്ടമായത് 35 ലക്ഷം രൂപ
തലലയോലപ്പറമ്പ്: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.എസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തലയോലപ്പറമ്പ് ശാഖയില്‍ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും, ഭാര്യയും നിക്ഷേപിച്ച 35 ലക്ഷം രൂപ ഉടമകള്‍ തട്ടിയെടുത്തതായി പരാതി.
തലയോലപ്പറമ്പ് ശ്രുതി നിവാസില്‍ സോമശേഖരൻ, ഭാര്യ റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ഗിരിജാ ദേവിയുമാണ് പരാതി നല്‍കിയത്. പള്ളിക്കവല പുത്തനങ്ങാടി ബില്‍ഡിംഗിന്റെ മുകളിലത്തെ നിലയില്‍ പ്രവർത്തിക്കുന്ന നെടുംപറമ്പില്‍ ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഇവർ പണം നിക്ഷേപിച്ചത്.
12 ശതമാനം പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപം സ്വീകരിച്ചത്.
ഏതാനും ദിവസങ്ങളായി ഫിനാൻസ് സ്ഥാപനം അടച്ചിട്ട നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് സാമ്ബത്തികതട്ടിപ്പ് കേസില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ എൻ.എം. രാജു, ഡയറക്ടർമാരായ ഭാര്യ ഗ്രേസ്സ് മക്കളായ അലൻ, ആൻസണ്‍ എന്നിവരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തലയോലപ്പറമ്പ് ശാഖയില്‍ നിരവധി പേർ പണം നിക്ഷേപിച്ചതായാണ് സൂചന. ഇവരും പരാതിയുമായി എത്തിയേക്കും.