play-sharp-fill
പത്തനംതിട്ടയില്‍ വിജയിച്ചില്ലെങ്കില്‍ പോലും അനില്‍ ആന്‍റണിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ ബിജെപി ദേശീയ നേതൃത്വം ! കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന എകെ ആന്‍റണിയുടെ മകനെ അവതരിപ്പിക്കാനും ബിജെപി നീക്കം ; പത്മജയെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത പദവികളിലൊന്നിലേയ്ക്ക് പരിഗണിച്ചേക്കും; ബിജെപി കേരള ഘടകത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് ആദ്യ പരിഗണന കെ സുരേന്ദ്രന്

പത്തനംതിട്ടയില്‍ വിജയിച്ചില്ലെങ്കില്‍ പോലും അനില്‍ ആന്‍റണിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ ബിജെപി ദേശീയ നേതൃത്വം ! കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന എകെ ആന്‍റണിയുടെ മകനെ അവതരിപ്പിക്കാനും ബിജെപി നീക്കം ; പത്മജയെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത പദവികളിലൊന്നിലേയ്ക്ക് പരിഗണിച്ചേക്കും; ബിജെപി കേരള ഘടകത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് ആദ്യ പരിഗണന കെ സുരേന്ദ്രന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അനില്‍ ആന്‍റണി കേന്ദ്ര സഹമന്ത്രിയായേക്കും.പത്തനംതിട്ടയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അനില്‍ ആന്‍റണിക്ക് രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചില്ലെങ്കില്‍ പോലും അനിലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നീക്കം.

നിലവില്‍ കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ യഥാക്രമം ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തുനിന്നും വിജയിച്ചില്ലെങ്കില്‍ ഇവരെ വീണ്ടും മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കില്ല. അതേസമയം വിജയിച്ചാല്‍ ഇവര്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ക്കു പകരം കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന പുതിയ മുഖങ്ങളെ മന്ത്രിസഭയിലേയ്ക്ക് കൊണ്ടുവരാനാണ് ബിജെപി നീക്കം. അതില്‍ സാധ്യത കല്പിക്കുന്നത് അനില്‍ ആന്‍റണിക്കുതന്നെയാകും.

അതേസമയം തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചാലും കേന്ദ്ര ക്യാബിനറ്റ് മന്ത്രിപദവി ഉറപ്പാണ്. തോറ്റാല്‍ തല്‍ക്കാലം മറ്റ് പദവികളിലേക്കൊന്നും അദ്ദേഹത്തെ പരിഗണിക്കാനും സാധ്യതയില്ല. സുരേഷ് ഗോപി വിജയിച്ചാല്‍ അതിന്‍റെ ക്രെഡിറ്റ് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനും അവകാശപ്പെടാം. അങ്ങനെയെങ്കില്‍ പത്മജയെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത പദവികളിലൊന്നിലേയ്ക്ക് പരിഗണിച്ചേക്കാം.

സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള പത്മജയെ ഉപയോഗപ്പെടുത്തി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കാനാണ് നീക്കം.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കെ സുരേന്ദ്രനാകും ഇത്തവണ കേരള ഘടകത്തില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതാ പട്ടികയിലെ ആദ്യ പേരുകാരനെന്നും റിപ്പോര്‍ട്ടുണ്ട്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ സുരേന്ദ്രനായിട്ടുണ്ട് എന്നാണ് ദേശീയ നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. വയനാട്ടില്‍ ക്രൈസ്തവ വിഭാഗത്തിന്‍റെ അടക്കം പിന്തുണ ആര്‍ജിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബിജെപി സംസ്ഥാന പ്രസിഡന്‍റായ സുരേന്ദ്രന് അര്‍ഹമായ പദവി നല്‍കി തന്നെയാകും സ്ഥാനത്തുനിന്നും മാറ്റേണ്ടി വന്നാല്‍ തീരുമാനം ഉണ്ടാവുക.

കേരളത്തില്‍ ബിജെപി ജയസാധ്യത കല്പിക്കുന്നത് തൃശൂരും തിരുവനന്തപുരവുമാണ്. വിജയിച്ചാല്‍ ഇവര്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിപദം ഉറപ്പിക്കും. രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ കേന്ദ്ര സഹമന്ത്രിയാണ്. വിജയിച്ചാല്‍ കേന്ദ്ര ക്യാബിനറ്റ് റാങ്ക് ഉറപ്പ്. സുരേഷ് ഗോപി വിജയിച്ചാലും മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ ക്യാബിനറ്റ് മന്ത്രി പദവി ഉറപ്പ്.