play-sharp-fill
ലോക്സഭാതെരഞ്ഞെടുപ്പു കാലത്ത് അറസ്റ്റു ചെയ്ത് ജയിലിലാക്കിയ ജില്ലാഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വതന്ത്ര സ്ഥാനാർത്ഥി റോബി എം തോമസ്: കോട്ടയത്തെ വോട്ടടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം.

ലോക്സഭാതെരഞ്ഞെടുപ്പു കാലത്ത് അറസ്റ്റു ചെയ്ത് ജയിലിലാക്കിയ ജില്ലാഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വതന്ത്ര സ്ഥാനാർത്ഥി റോബി എം തോമസ്: കോട്ടയത്തെ വോട്ടടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം.

 

കോട്ടയം : ലോക്സഭാതെരഞ്ഞെടുപ്പിൽ സ്വതന്ത്രമായ പ്രചരണത്തെ അനുവദിക്കാതെ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ജില്ലാഭരണകൂടത്തിന്റെ നടപടിക്കെതിരെ രകക്ഷ വിമർശനവുമായി കോട്ടയത്തെ ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി റോബി എം വർഗീസ് മറ്റപ്പള്ളി രംഗത്ത്

കോട്ടയത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇദേത്തിന്റെ ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതു സംബന്ധിച്ച്പരാതി നൽകുമെന്ന് റോബി എം വർഗീസ് കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. തന്റെ പ്രചരണ വാഹനത്തിന് അനുമതി ഉണ്ടായിട്ടും പിടിച്ചെടുത്തു


. ഇതിനെതിരെ കളക്ടറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്തതിനാണ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത് ചില ഉദ്യോഗസ്ഥ പ്രമുഖരാണ് ഇതിനു പിന്നിലെന്നാണ് റോബിയുടെ ആരോപണം ജില്ലാ ഭരണകൂടം ആരുടെയോ പ്രേരണയോടെയാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിച്ചത്. താൻ നടത്തിയ പ്രസംഗം ചില ഉദ്യോഗസ്ഥ പ്രമാണിമാർക്ക് ഇഷ്ടക്കേട് ഉണ്ടാക്കി . ജയിലിൽ ഇടാൻ കാരണം ഇതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പ്രചരണം നടത്താൻ കഴിയാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത് അതുകൊണ്ട് കോട്ടയത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തിൽ പോരാട്ടം തുടരുമെന്നും റോബി വ്യണമാക്കി.