play-sharp-fill
അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്.:  അക്രമി തന്‍റെ മകനാണെന്നും ബിഷപ്പ് പ്രതികരിച്ചു.

അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്.: അക്രമി തന്‍റെ മകനാണെന്നും ബിഷപ്പ് പ്രതികരിച്ചു.

 

സിഡ്‌നി:“ഈ പ്രവൃത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. അവനോട് ഞാൻ പറയുന്നു: നീ എന്‍റെ മകനാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും.

ഇത് ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു’.-ബിഷപ്പ് പറഞ്ഞു. യൂട്യുബില്‍ റിലീസ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെയാണ് തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ ബിഷപ്പ് വ്യക്തമാക്കിയത്.

തിങ്കളാഴ്ച പടിഞ്ഞാറൻ സിഡ്‌നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്‌സ് സഭാ മെത്രാന്‍ മാർ ഇമ്മാനുവേലിന് നേര്‍ക്കാണ് ആക്രണമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16 കാരനായ ആക്രമി ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു.