പത്തനംതിട്ട പരുമലയില്‍ ചിക്കൻ കടയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് ചോദ്യം ചെയ്തു; മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട പരുമലയില്‍ ചിക്കൻ കടയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് ചോദ്യം ചെയ്തു; മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചു

അടൂർ: പത്തനംതിട്ട പരുമലയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് ചോദ്യംചെയ്ത മുൻ ജീവനക്കാരെ പുതുതായി പകരം ജോലിക്ക് എത്തിയ ആള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

ചിക്കൻ കടയിലെ ഡ്രൈവറായ മുഹമ്മദ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുമല ഇല്ലിമല പാലത്തിന് സമീപം അൻസാരി എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിന് മുന്നില്‍ വച്ചാണ് ആക്രമണം ഉണ്ടായത്.

സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിക്കൻ സെന്‍ററില്‍ നേരത്തെ ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന നാദിർഷ, രാഹുല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തിനൊപ്പം കടയിലെത്തിയ ഇരുവരും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെച്ചൊല്ലി കടയുടമ അൻസാരിയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് പുതിയതായി ജോലിക്കെത്തിയ മിനി ലോറി ഡ്രൈവർ മുഹമ്മദ് ഹുസൈൻ ഇരുവരേയും കുത്തിയത്.

ആക്രമണത്തില്‍ കഴുത്തിലും തലയിലും ഗുരുതര പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദിർഷ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ രാത്രി 11 മണിയോടെ വീടിന് സമീപത്തു നിന്നും അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.