play-sharp-fill
ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂയോര്‍ക്കില്‍ നിന്നുള്ള ആ ഭാഗ്യം തേടിയെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി; ന്യൂസ് വീക്ക് മാസികയുടെ കവർ പേജില്‍ ഇടംനേടി നരേന്ദ്ര മോദി

ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂയോര്‍ക്കില്‍ നിന്നുള്ള ആ ഭാഗ്യം തേടിയെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി; ന്യൂസ് വീക്ക് മാസികയുടെ കവർ പേജില്‍ ഇടംനേടി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ന്യൂയോർക്ക് ആസ്ഥാനമാക്കിയുള്ള ന്യൂസ് വീക്ക് മാസികയുടെ കവർ പേജില്‍ ഇടംനേടി.

ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്കില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1966 ഏപ്രില്‍ ലക്കത്തിന്റെ കവർ പേജിലായിരുന്നു ഇന്ദിരാഗാന്ധിയുടെ ചിത്രം വന്നിരുന്നത്.


ഇന്ത്യാ – ചൈന അതിർത്തിയിലെ സാഹചര്യം, രാമക്ഷേത്രം, ആർട്ടിക്കിള്‍ 370 എന്നിവയെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളാണ് ന്യൂസ് വീക്കിലെ അഭിമുഖത്തില്‍ മോദിയോട് ചോദിച്ചത്. മോദിയുമായി ന്യൂസ് വീക്ക് ടീം 90 മിനിട്ട് സംഭാഷണം നടത്തിയ ശേഷമാണ് ഈ അഭിമുഖം തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നരേന്ദ്ര മോദി അഭിമുഖത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും സുപ്രധാനമായ ബന്ധം പങ്കിടുന്നുവെന്നും സുസ്ഥിരമായ ഇന്ത്യ-ചൈന ബന്ധം ലോകത്തിന് തന്നെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിലെ ന്യൂസ് വീക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്.