play-sharp-fill
തണ്ണീർമുക്കം ബണ്ട് തുറക്കൽ ; ആലോചനാ യോഗം ഇന്ന്: ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ജോലിഭാരം: അതിനിടെ ബണ്ട് തുറക്കൽ മറന്നു

തണ്ണീർമുക്കം ബണ്ട് തുറക്കൽ ; ആലോചനാ യോഗം ഇന്ന്: ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ജോലിഭാരം: അതിനിടെ ബണ്ട് തുറക്കൽ മറന്നു

 

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് ആലോചന യോഗം കൂടും. കഴിഞ്ഞ വർഷത്തേതുപോലെ ഏപ്രിൽ 10ന് (ഇന്ന്) തുറക്കണമെന്ന് രണ്ടാഴ്ച മുമ്പ് കൂടിയ യോഗത്തിൽ ധാരണയായെങ്കിലും നടപ്പാക്കാനായില്ല. തുടർ നടപടികളൊന്നും നടത്താൻ ഉദ്യോഗസ്ഥർക്കാകാത്തതാണ് ഇന്ന് ഷട്ടറുകൾ ഉയർത്താൻ കഴിയാത്ത സാഹചര്യത്തിലേക്കെത്തിച്ചത്.

തെരഞ്ഞെടുപ്പു തിരക്കാണ് പ്രധാന കാരണം. കൃഷി വകുപ്പിൻ്റേയും മത്സ്യ തൊഴിലാളികളുടേയും എല്ലാം അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം ഒരു യോഗം കൂടി വിളിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നായിരുന്നു ധാരണ. എന്നാൽ ഇതു വരെ യോഗം നടന്നിട്ടില്ല. ഇന്ന് ഓൺലെെൻ യാേഗം ചേർന്ന് തീരുമാനം അറിയിക്കാമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്..


മുൻ വർഷങ്ങളിലേക്കാൾ കടുത്ത വേനലിൽ ജലാശയങ്ങളെല്ലാം വറ്റിവരളുകയും പോളകെെയ്യടക്കി ജലം മലിനമാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കുട്ടനാടിൻ്റ പരിസ്ഥിതി നേരിടുന്നത് വലിയ വെല്ലുവിളിയാണ്. എത്രയും പെട്ടെന്ന് ഷട്ടറുകൾ തുറന്ന് കടലിലെ ഉപ്പുവെള്ളം കുട്ടനാട്ടിൽ എത്താൻ അവസരമാെരുക്കണംഎന്നാണ് ജനങ്ങൾ ആഗ്രഹിക്കുറത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതി സംരക്ഷിക്കുന്നതിൽ നിന്നും പ്രകൃതിയെ തടയുന്ന സംവിധാനമായി തണ്ണീർമുക്കം ബണ്ട് മാറിയിരിക്കുന്നതായാണ് പരിസ്ഥിതി വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വേലിയേറ്റവും വേലിയിറക്കവും ഒക്കെ പ്രകൃതി നടത്തട്ടെ, കുട്ടനാടിൻ്റെ ശുചീകരണ പ്രക്രിയ തുടരട്ടെ.