തിരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് പരാതി; തോമസ് ഐസകിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പേരില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസകിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ.
മൂന്ന് ദിവസത്തിനകം പരാതിയില്‍ വിശദീകരണം നല്‍കാനാണ് കളക്ടർ തോമസ് ഐസകിന് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
കുടുംബശ്രീ വായ്പാ വാഗ്ദാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയെ തുടർന്നാണ് നീക്കം. അതേസമയം, ജില്ലാ കളക്ടർ തോമസ് ഐസകിനോട് വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ പ്രതികരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0