ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോ ബാഗില്‍ കഞ്ചാവുകൃഷി ; ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ അറിവോടെയെന്ന് അന്വേഷണ റിപ്പോർട്ട്
റാന്നി : പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവുചെടികൾ ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്.
ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിച്ചുതുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എരുമേലി റെയ്ഞ്ച് ഓഫിസര്‍ ജയന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തെത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടത്തലുകളുണ്ടായത്.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബീറ്റ് ഓഫിസറായ സാം കെ സാമുവേല്‍, കൂടാതെ മൂന്ന് വനിതള്‍ എന്നിവര്‍ക്ക് കഞ്ചാവുകൃഷിയെക്കുറിച്ച് അറിവുണ്ടായിരുന്നതായും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group