play-sharp-fill
പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം: നിർമ്മാണ ചെലവ് 3 കോടി

പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം: നിർമ്മാണ ചെലവ് 3 കോടി

 

സ്വന്തം ലേഖകൻ
കുമരകം : പൊങ്ങലക്കരി നിവാസികളുടെ ചിരകാല സ്വപ്നമായ പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .

ഫിഷറീസ് വകുപ്പിന്റെ ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ്
പാലം നിർമ്മിക്കുന്നത്.24 മീറ്റർ നീളവും 5.5 മീറ്റർ വീതയോടു കൂടിയുമുള്ള ഒറ്റ സ്പാനോടു കൂടിയ പാലമാണ് നിർമ്മിക്കുക.

പാലത്തിന്റെ ഇരു വശങ്ങളിലും നടപ്പാത കൈവരി എന്നിവ ഉണ്ടാകും. കൂടാതെ ഇരു വശങ്ങളിലുമായി 60 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group