play-sharp-fill
വിവാഹിതയായ   സ്ത്രീയുമായി ബന്ധം സ്ഥാപിച്ച്  നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും ; 13- വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

വിവാഹിതയായ സ്ത്രീയുമായി ബന്ധം സ്ഥാപിച്ച് നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും ; 13- വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

 

 

തിരുവല്ല: പത്തനംതിട്ടയിൽ യുവതിയുടെ നഗ്ന വീഡിയോ പകർത്തി ഭീഷണപ്പെടുത്തി പീഡനവും പണം തട്ടിപ്പും,   കേസിലെ പ്രതിയെ പിടികൂടിയത് 13- വർഷങ്ങൾക്ക് ശേഷം.

മലപ്പുറം മൂത്തേടം സ്വദേശിയായ 54 വയസുകാരൻ സുരേഷ് കെ. നായരാണ് അറസ്റ്റിലായത്. 2011ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവല്ലയിലെ ബന്ധുവീട്ടില്‍ എത്തിയ സുരേഷ് സമീപത്തുള്ള വിവാഹിതയായ യുവതിയുമായി സൗഹൃദത്തിലായി. യുവതിയുടെ ഭർത്താവ് ഈ സമയം വിദേശത്തായിരുന്നു. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തിയശേഷം ഇത് കാണിച്ച്‌ ഭീഷണിപ്പെടുത്താൻ തുടങ്ങി.പിന്നീട് പല സ്ഥലങ്ങളിലെത്തിച്ച്  യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.

തുടർച്ചയായുള്ള ഭീഷണിയിൽ യുവതിയില്‍ നിന്ന് ഇയാള്‍ 30 ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്തു. അക്കൗണ്ടില്‍ നിന്ന് പണം പോയതറിഞ്ഞ് യുവതിയുടെ ഭർത്താവ് നാട്ടിലെത്തി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയതോടെ സുരേഷ് നാട്ടിൽ നിന്ന് രക്ഷപ്പെട്ടു . മുംബൈയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. തുടർന്ന് തിരുവല്ല പോലീസ് സുരേഷിനെക്കുറിച്ച് വിവരം കിട്ടി, എറണാകുളത്ത് നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group