play-sharp-fill
കടം വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചുതന്നില്ല; അയൽവാസിയുടെ കടയുടെ മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

കടം വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചുതന്നില്ല; അയൽവാസിയുടെ കടയുടെ മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: അയല്‍വാസിക്ക് കടം കൊടുത്ത പണവും സ്വര്‍ണ്ണവും തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമം മൂലം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.

പത്തനംതിട്ട വല്ലന സ്വദേശിനി രജനി ത്യാഗരാജനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. 56 വയസ്സായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടം കൊടുത്ത പണവും സ്വര്‍ണ്ണവും തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമം കൊണ്ടാണ് അയല്‍വാസിയുടെ വീടിന് മുന്നില്‍ രജനി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയില്‍ രജനിയെ ഉടന്‍ എത്തിച്ചെങ്കിലും എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.