play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (04 / 03/2024) മണർകാട്, കോട്ടയം ഈസ്റ്റ്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (04 / 03/2024) മണർകാട്, കോട്ടയം ഈസ്റ്റ്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (04/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5.30 വരെയും കുഴിപ്പുരയിടം, സോന ട്രാൻസ്ഫോമറുകളിൽ 10 മണി മുതൽ 1 മണി വരെയും നാളെ (04.03.24) വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ ട്രാൻസ്ഫോർമറിൽ 4/3/2024 ന് രാവിലെ 9:30 മുതൽവൈകുനേരം 5:30 വരെവൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മലങ്കര ക്വോർട്ടേഴ്സ്, മിൽമ, ദേവലോകം, അരമന, അടിവാരം, ദേവപ്രഭ, ജൂബിലി റോഡ്, റബ്ബർ ബോർഡ്, കീഴികുന്ന് എന്നീ ഭാഗങ്ങളിൽ 4/3/24 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണംകുളങ്ങര ട്രാൻസ്ഫോമറിൽ നാളെ(4/3/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (04.03.2024) LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30am മുതൽ 5pm വരെ ഇടമറുക് ആശുപത്രിപ്പടി, ഇടമറുക് മഠം, കോണിപ്പാട്, ഉപ്പിടുപാറ റോഡ്, കടപുഴ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി ട്രാൻസ്‌ഫോർമറിൽ നാളെ (04/03/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.