മോഷണ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കാണക്കാരി സ്വദേശി അറസ്റ്റിൽ

Spread the love

ഗാന്ധിനഗര്‍: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കാണക്കാരി, വെമ്പള്ളി ചെമ്മനംപറമ്പിൽ വീട്ടിൽ ഷിജി (54) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ 2015 സെപ്തംബർ 10ന് കോട്ടയം മെഡിക്കൽ കോളേജിൽ 11-ാം വാര്‍ഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ തലയണയുടെ അടിയിൽ നിന്നും 4800/- രൂപ അടങ്ങിയ പഴ്സ് മോഷണം ചെയ്ത കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ സിനോദ് കെ, സി.പി.ഓ മാരായ പ്രേംകുമാർ, സുജിത്ത്.ആർ നായർ, രഞ്ജിത്ത് റ്റി.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.