മുട്ടൻ പണിയുമായി കെഎസ്‌ഇബി; റാന്നി ഡിഎഫ്‌ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളിലെ ഫ്യൂസ് ഊരി; കുടിശ്ശിക 17,000 രൂപ
പത്തനംതിട്ട: കുടിശ്ശിക അടയ്ക്കാത്ത ഓഫീസുകള്‍ക്ക് മുട്ടൻ പണിയുമായി കെഎസ്‌ഇബി.
എറണാകുളം കളക്ടറേറ്റിന് പിന്നാലെ വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് കെഎസ്‌ഇബി ഊരിയത്.
പത്തനംതിട്ട റാന്നി ഡിഎഫ്‌ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരിയത്. ഇന്ന് രാവിലെ ആണ് കെഎസ്‌ഇബിയുടെ ഉദ്യോഗസ്ഥരെത്തി കറന്റ് കട്ട് ചെയ്ത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ഈ ഓഫീസുകളിലെ വൈദ്യുതി വിതരണം നിലച്ചു. വൈദ്യുതിയില്ലാത്തത് ഓഫീസ് പ്രവര്‍ത്തനത്തെയും ബാധിച്ചു.
വൈദ്യുതി ബില്ലില്‍ കുടിശ്ശിക വന്നതോടെയാണ് നടപടി. വനം വകുപ്പ് ആസ്ഥാനത്തു നിന്നാണ് ബില്ല് അടയ്ക്കേണ്ടത്. ഫ്യൂസ് ഊരിയതിന് പിന്നാലെ കുടിശ്ശിക തീർക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങിയുട്ടണ്ട്.
Third Eye News Live
0