play-sharp-fill
ഭരണഘടനയിൽ വിശ്വാസം ഇല്ലാത്തവരാണ് ഇപ്പോൾ നമ്മെ ഭരിക്കുന്നതെന്ന് ജസ്റ്റീസ് കമാൽ പാഷ: പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ്  കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക് നല്കി:

ഭരണഘടനയിൽ വിശ്വാസം ഇല്ലാത്തവരാണ് ഇപ്പോൾ നമ്മെ ഭരിക്കുന്നതെന്ന് ജസ്റ്റീസ് കമാൽ പാഷ: പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക് നല്കി:

സ്വന്തം ലേഖകൻ
കോട്ടയം: ഭരണഘടനയിൽ വിശ്വാസം ഇല്ലാത്തവരാണ് ഇപ്പോൾ നമ്മെ ഭരിക്കുന്നതെന്ന് ജസ്റ്റീസ് കമാൽ പാഷ. രാഷ്ട്രീയം അധ:പതിച്ചു കൊണ്ടിരിക്കുന്നുവെന്നും മതത്തെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക് നല്കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കേണ്ട ആളാണ് കൊടിക്കുന്നിൽ സുരേഷ് എംപി . അതു കൊടുക്കാതിരിക്കാൻ ആ സ്ഥാനം ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണന്ന് കമാൽ പാഷാ പറഞ്ഞു.

ലോകസഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ സേവനവും, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സേവനങ്ങളേയും, സംസ്ഥാനത്തിനകത്തും പുറത്തും സംവരണ സമുദായങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദളിത് – ജനാധിപത്യ ചിന്തകരും എഴുത്തുകാരും അക്കാദമിസ്റ്റുകളുമായ അഞ്ചംഗം അവാർഡ് നിർണ്ണയ സമിതിയാണ് കൊടിക്കുന്നിലിന്റെ പേര് നിർദ്ദേശി ച്ചത്.
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ
ടി.ജി. ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ ജയിംസ് ,എ.കെ. സജീവ്, പി.ജി. ദിലീപ് കുമാർ ,എസ്. അറുമുഖം, എബി. ആർ. നീലംപേർകർ , എം.ഡി. സനേഷ്, എം.എ.. വേലു, രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു