play-sharp-fill
ഹയര്‍ സെക്കന്‍ഡറിക്കൊപ്പം എട്ട്, ഒൻപത് ക്ലാസുകളിലെ വര്‍ഷിക പരീക്ഷ; തീരുമാനം പിന്‍വലിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്; പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച്‌ സർക്കുലർ പുറത്തിറക്കി

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം എട്ട്, ഒൻപത് ക്ലാസുകളിലെ വര്‍ഷിക പരീക്ഷ; തീരുമാനം പിന്‍വലിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്; പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച്‌ സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒൻപത് ക്ലാസുകളിലെ വർഷിക പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച്‌ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക.

മാര്‍ച്ച്‌ 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച്‌ 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച്‌ 27ലെ ഒൻപതാം ക്ലാസ് പരീക്ഷ രാവിലെയാണ് നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈസ്‌കൂളുകളോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി സ്‌കൂളുകളില്‍ മാര്‍ച്ച്‌ 18 മുതല്‍ നിശ്ചയിച്ച പരീക്ഷകള്‍ മാര്‍ച്ച്‌ 15ന് ആരംഭിക്കും.